എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലുണ്ടാകുന്ന നഷ്ടം 20,000 കോടി, മിണ്ടാതിരുന്നാല്‍ 200 കോടി പോക്കറ്റിലെത്തിക്കാം, എന്‍ഡോസള്‍ഫാനെതിരെ റിപോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്ക് കമ്പനി ഓഫര്‍ ചെയ്തത് വന്‍തുക; വെളിപ്പെടുത്തലുകളുമായി ഓഫര്‍ നിരസിച്ച ഡോ. മുഹമ്മദ് അഷീല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍

കാസര്‍കോട്: (www.kvartha.com 04/02/2018) ഒന്നും ചെയ്യണ്ട, വെറുതെ മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. 200 കോടി പുഷ്പം പോലെ പോക്കറ്റിലെത്തിയേനെ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പഠന റിപോര്‍ട്ട് നല്‍കിയ ഡോ. മുഹമ്മദ് അഷീലിന്റെ കാര്യമാണ് പറയുന്നത്. എന്‍ഡോസള്‍ഫാനെതിരെ മിണ്ടാതിരിക്കാന്‍ വേണ്ടി ഡോ. മുഹമ്മദ് അഷീലിന് എന്‍ഡോസള്‍ഫാന്‍ കമ്പനി വാഗ്ദാനം ചെയ്ത തുകയാണ് 200 കോടി രൂപ. ഡോ. അഷീല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

എന്‍ഡോസള്‍ഫാനെതിരെ റിപോര്‍ട്ട് നല്‍കാന്‍ വിദേശ കമ്പനികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിന് വിശദീകരണവുമായാണ് ഡോ. അഷീല്‍ ലൈവിലെത്തിയത്. വിദേശ സംഘടനയില്‍ നിന്ന് പണം വാങ്ങിയെന്നത് ശരിയാണ്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗ്രീന്‍ ലാന്‍ഡ്‌സ് എന്ന സംഘടനയില്‍ നിന്ന് 1150 ഡോളര്‍ (ഏകദേശം 50,000 രൂപ) ആണ് ലഭിച്ചത്. പഠനച്ചെലവിന്റെയും ജനീവയിലെ സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവിന്റെയും ഒരു ചെറിയ ഭാഗമാണ് അവര്‍ സാമ്പത്തിക സഹായം ചെയ്ത് തന്നത്. ഉഷ ജയകുമാറിന്റെ ശുപാര്‍ശ പ്രകാരമാണ് സാമ്പത്തിക സഹായം ലഭിച്ചത്. ഡോ. അഷീല്‍ വ്യക്തമാക്കി. പെസ്റ്റിസൈഡുകള്‍ക്കെതിരെയും മറ്റും നടത്തുന്ന പഠനത്തിനും ഗവേഷണത്തിനുമൊക്കെയായി സഹായം നല്‍കുന്ന സംഘടനയാണ് ഗ്ലോബല്‍ ഗ്രീന്‍ലാന്‍ഡ്‌സ്.

Video, Kerala, kasaragod, News, Endosulfan, Doctor, Report, Offer, Threatening, Facebook, Endosulfan officials offered 200 Cr. for me: Dr. Muhammed Asheel

എന്‍ഡോസള്‍ഫാനെ കുറിച്ച് പഠിക്കാനായി കാസര്‍കോട്ടേക്ക് തിരിക്കുമ്പോള്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ 80,000 രൂപ ഉണ്ടായിരുന്നു. എന്നാല്‍ പഠന റിപോര്‍ട്ട് തയ്യാറാക്കി ജനീവ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കാന്‍ പോകാനൊരുങ്ങുമ്പോള്‍ വെറും 115 രൂപ മാത്രമാണ് ബാങ്ക് അക്കൗണ്ടില്‍ ബാക്കിയിണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് വിദേശ സംഘടനയുടെ സഹായം സ്വീകരിച്ചത്. ഇതുകൂടാതെ എന്‍ഡോസള്‍ഫാനെതിരെ പോരാടാന്‍ വേണ്ടി ഭാര്യയുടെ മഹര്‍ മാല വരെ പണയം വെക്കേണ്ടിവന്നിട്ടുണ്ട്. ഡോ. അഷീല്‍ വെളിപ്പെടുത്തി.

കാശ് കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്നവനല്ല താനെന്നും അദ്ദേഹം പറഞ്ഞു. ജനീവയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനി 200 കോടിയുടെ വാഗ്ദാനവുമായി ഡോ. അഷീലിനെ സമീപിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും മിണ്ടാതിരുന്നാല്‍ ലാഭത്തിന്റെ ഒരുശതമാനം അതായത് 200 കോടി നല്‍കാമെന്നുമായിരുന്നു കമ്പനിയുടെ ഓഫര്‍. അനുകൂലമായി സംസാരിക്കേണ്ട പകരം മൗനം പാലിച്ചാല്‍ മതിയെന്നായിരുന്നു ഡിമാന്‍ഡ്. എന്‍ഡോസള്‍ഫാനെതിരെ സംസാരിച്ചതിന്റെ പേരില്‍ തന്നെ ഐഎസ്‌ഐ ചാരനാക്കാന്‍ പോലും ശ്രമം നടന്നതായും അദ്ദേഹം വ്യക്തമാക്കി.

അതിന് ശേഷം ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും ഇന്ത്യയില്‍ തുടര്‍ന്നിരുന്നു. ഇന്ത്യയിലും ഉടനടി നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറിയായിരിക്കെ ടി വി രാജേഷ് ആണ് സംഘടനയുടെ പേരില്‍ കേസ് ഫയല്‍ ചെയ്തത്. ഈ കേസുമായി മുന്നോട്ടുപോകുമ്പോള്‍ കോടതിവളപ്പില്‍ വരെ ചോദ്യം ചെയ്യലിനും ഭീഷണിക്കും വിധേയമായിട്ടുണ്ടെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ കമ്പനി അധികൃതര്‍ തന്നെ സമീപിച്ച് കേസ് വാദിക്കാനും മറ്റും ആരാണ് പണം തരുന്നതെന്ന കാര്യം ചോദിച്ചിരുന്നുവെന്നും അന്ന് അതിനുള്ള ചിലവിന്റെ ഒരുഭാഗം ഡിവൈഎഫ്‌ഐയും ബാക്കി തുക തന്റെ കൈയ്യില്‍ നിന്ന് എടുക്കുകയായിരുന്നുവെന്നും ഡോ. അഷീല്‍ വ്യക്തമാക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാര സെല്ലിന്റെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറാണ് ഡോ. മുഹമ്മദ് അഷീല്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, Kerala, kasaragod, News, Endosulfan, Doctor, Report, Offer, Threatening, Facebook, Endosulfan officials offered 200 Cr. for me: Dr. Muhammed Asheel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?