ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ്; കൗണ്‍സിലറടക്കം 20 പേരെ കസ്റ്റഡിയിലെടുക്കും

കൊച്ചി: (www.kvartha.com 03.02.2018) ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ കൗണ്‍സിലറടക്കം 20 പേരെ കസ്റ്റഡിയിലെടുക്കും. അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെ ചിലര്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം 20 പേരെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.വി.പി കൃഷ്ണകുമാര്‍, ഒപ്പമുണ്ടായിരുന്ന രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ക്കെതിരെ വെള്ളിയാഴ്ചയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

Temple objects to artist’s body kept for homage in nearby art gallery hall, Kochi, News, Politics, Congress, Allegation, Dead Body, Complaint, Police, Case, Kerala.

പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് സെന്‍ട്രല്‍ സി.ഐ അനന്തലാല്‍ പറഞ്ഞു. അന്യായമായി സംഘം ചേര്‍ന്നതിനും ആര്‍ട്ട് ഗാലറി അധികൃതര്‍ അടക്കമുള്ളവരെ അസഭ്യം വിളിച്ചതിനും അശാന്തന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്ററുകളടക്കം വലിച്ചുകീറി എറിഞ്ഞതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാല്‍ അമ്പലം അശുദ്ധമാകുമെന്ന് ആരോപിച്ച് ക്ഷേത്രം ഭാരവാഹികള്‍ അശാന്തന്റെ മൃതദേഹ പൊതുദര്‍ശനം തടഞ്ഞത് ബുധനാഴ്ച ആണ്. പൊതുദര്‍ശനം നടത്താന്‍ ഉദ്ദേശിച്ച ഭൂമി എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ അധികാര പരിധിയില്‍ ഉള്ളതാണെന്നായിരുന്നു മറ്റൊരു വാദം.

ഭാരവാഹികള്‍ക്ക് നേതൃത്വം നല്‍കിയത് എറണാകുളം സൗത്ത് 62-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണ കുമാറാണെന്നാണ് അശാന്തന്റെ സഹപ്രവര്‍ത്തകരുടെ പരാതി. ഇതുവരെ ഇല്ലാത്ത വിവേചനം അശാന്തന്റെ മൃതദേഹത്തോട് കാണിച്ചതിന് പിന്നില്‍ ദളിത് വിരോധം മാത്രമാണെന്നും ഇയാളെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം.

എന്നാല്‍, പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൃഷ്ണകുമാറിന്റെ വാദം. മൃതദേഹം വച്ചാല്‍ അശുദ്ധിയാകുമെന്ന പറഞ്ഞ ഭാരവാഹികളെ തടയാഞ്ഞത് പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതിനാലാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

Keywords: Temple objects to artist’s body kept for homage in nearby art gallery hall, Kochi, News, Politics, Congress, Allegation, Dead Body, Complaint, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?