കോണ്‍ഗ്രസ് എം എല്‍ എയ്‌ക്കെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച ജേര്‍ണലിസം വിദ്യാര്‍ത്ഥിനി പിടിയില്‍; ആവശ്യപ്പെട്ടത് 2കോടി, 5ലക്ഷം രൂപ തട്ടി, ജിമ്മിലേക്ക് വിളിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് ബ്ലാക് മെയിലിംഗ്
ഭോപ്പാല്‍: (www.kvartha.com 07.02.2018) കോണ്‍ഗ്രസ് എം എല്‍ എയ്‌ക്കെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച ജേര്‍ണലിസം വിദ്യാര്‍ത്ഥിനി പിടിയില്‍. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ ഹേമന്ത് കട്ടാരെക്കെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച യുവതിയാണ് പിടിയിലായത്. കട്ടാരെയുടെ പരാതിയില്‍ അറസ്റ്റു ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ യുവതി തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന് കാട്ടിയാണ് കട്ടാരെ പോലീസില്‍ പരാതി നല്‍കിയത്. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ തനിക്കെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും കട്ടാരെ പരാതിയില്‍ ചൂണ്ടികാണിച്ചിരുന്നു.
അതേസമയം, 'യൂത്ത് മഞ്ച് ആസാദി' എന്ന വിദ്യാര്‍ത്ഥി സംഘടനയുമായി ബന്ധപ്പെട്ട് പരിചയമുള്ള തന്നെ എം.എല്‍.എ ജിമ്മിലേക്ക് വിളിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. ചിത്രങ്ങളും വിഡിയോ ദൃശ്യവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കട്ടാരയെ താന്‍ ഭീഷണിപ്പെടുത്തി പണം പറ്റിയെന്ന് പോലീസില്‍ വ്യാജപരാതി നല്‍കിയെന്നും യുവതി ആരോപിച്ചു.
യുവതി നല്‍കിയ പരാതിയില്‍ പോലീസ് എം.എല്‍.എ.ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരം രണ്ട് എ.എസ്.പിമാരും രണ്ട് എസ് .പിമാരുമുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Keywords: Madhya Pradesh: SIT to probe abduction and molest charges against Congress MLA Hemant Katare, Bhoppal, Madhya pradesh, Molestation, Congress, Crime, Criminal Case, Complaint, Police, Allegation, Blackmailing, National.
Powered by Info News For You

Comments
Post a Comment