ഷാര്‍ജയിലെ അപ്പാര്‍ട്‌മെന്റില്‍ വന്‍ തീപിടുത്തം; 2 കുട്ടികളടക്കം 5മരണം; 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, മരിച്ചവരില്‍ ഇന്ത്യക്കാരനും

ഷാര്‍ജ: (www.kvartha.com 12.02.2018) ഷാര്‍ജയിലെ അപ്പാര്‍ട്‌മെന്റില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അപ്പാര്‍ട്‌മെന്റിലെ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാര്‍ജ അല്‍ ബൂട്ടിനലിലെ അപ്പാര്‍ട്‌മെന്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവിധനിലകളില്‍ താമസിക്കുന്നവരാണ് അപകടത്തിനിരയായത്. പ്രാഥമിക അന്വേഷണത്തില്‍ അപ്പാര്‍ട്‌മെന്റിലെ ഒന്നാംനിലയിലെ എയര്‍കണ്ടീഷണറില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ രണ്ടും മൂന്നും നിലകളിലേക്ക് തീപടരുകയായിരുന്നു.

2 children among 5 killed in Sharjah apartment blaze, Obituary, Sharjah, News, Abu Dhabi, Kuwait, hospital, Treatment, Gulf, World

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 38കാരിയായ മൊറോക്കന്‍ യുവതിയും, ഇവരുടെ നാലും ആറും വയസുള്ള രണ്ടു കുട്ടികള്‍, 35കാരനായ ഇന്ത്യന്‍ പൗരന്‍, 40കാരിയായ പാകിസ്ഥാനിയുമാണ് മരിച്ചത്.

അപകടത്തില്‍പെട്ട് മരിച്ച പാകിസ്ഥാന്‍ കാരിയായ ഖസല്‍ തന്റെ സഹോദരിയുടെ സുഹൃത്താണെന്നും  വെള്ളിയാഴ്ചയാണ് താന്‍ അവരെ ആദ്യമായി കണ്ടതെന്നും സംഭവത്തെ കുറിച്ച് സല്‍മാന്‍ ഷഫീഖ് എന്ന ആള്‍ പറഞ്ഞതായി  'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാവിലെ ദുബൈയ്ക്ക് പുറത്തുള്ള തന്റെ സഹോദരി ഖസലിനെ ഫോണില്‍ വിളിച്ചെങ്കിലും അവര്‍ ഫോണെടുക്കാത്തതിനെ തുടര്‍ന്ന് തന്നെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. തുടര്‍ന്ന് താന്‍ അബുദാബിയിലെത്തി അന്വേഷിച്ചപ്പോഴേക്കും തീപിടുത്തത്തില്‍പെട്ട് ഖസല്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു. ഖസല്‍ വിവാഹിതയാണെങ്കിലും തനിച്ചാണ് താമസിക്കുന്നതെന്നും സല്‍മാന്‍ അറിയിച്ചു. ഖസലിന്റെ സഹോദരനും ദുബൈയിലാണ് താമസം. എന്നാല്‍ അദ്ദേഹം അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടില്ല.

അറേബ്യന്‍ ഓസിസ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് മരിച്ച ഇന്ത്യക്കാരന്‍. യുപി സ്വദേശിയാണ്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥരെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം സ്ഥിരീകരിച്ചത്.

അപകടത്തില്‍ മരിച്ച 40കാരിയായ യുവതി തന്റെ രണ്ടു കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ ദിവസവും അവരുടെ നിസാന്‍ മുറാംഗില്‍ വരാറുണ്ടെന്നും അത് സൂപ്പര്‍ മാര്‍ക്കറ്റിനുമുന്നിലാണ് പാര്‍ക്ക് ചെയ്യാറുള്ളതെന്നും അബ്ദുല്ല എന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരന്‍ പറയുന്നു.

അതേസമയം തീകെടുത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ സാമി ഖാമിസ് അല്‍ നാഖ് ബി അറിയിച്ചു. അതിനിടെ തീപിടുത്തത്തിന് മറ്റു ക്രിമിനല്‍ ലക്ഷ്യമൊന്നുമില്ലെന്ന് പോലീസ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് റാഷിദ് ബയത്തും അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Keywords: 2 children among 5 killed in Sharjah apartment blaze, Obituary, Sharjah, News, Abu Dhabi, Kuwait, hospital, Treatment, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?