ദുബൈയിലേക്കുള്ള യാത്രക്കിടെ മംഗളൂരു വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയുടെ 19,000 ദിര്‍ഹം കവര്‍ന്നു, ജീവനക്കാര്‍ തന്നെ മോഷ്ടിച്ചതാകാമെന്ന് ആരോപണം
മംഗളൂരു: (www.kasargodvartha.com 18.02.2018) ദുബൈയിലേക്കുള്ള യാത്രക്കിടെ മംഗളൂരു വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയുടെ 19,000 ദിര്‍ഹം കവര്‍ന്നു. മുഗു സ്വദേശിയുടെ 3,33,000 ഇന്ത്യന്‍ രൂപയാണ് നഷ്ടമായത്. തിങ്കളാഴ്ച അര്‍ധരാത്രി മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു മുഗു സ്വദേശി ദുബൈയിലേക്ക് പുറപ്പെട്ടത്.
കയ്യില്‍ കരുതാറുള്ള പണമടങ്ങിയ ബാഗ് ലഗേജില്‍ വെച്ചുമറന്നതാണ് പണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് പറയുന്നു. ദുബൈയില്‍ എത്തിയപ്പോഴാണ് ബാഗിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്കും സ്‌പൈസ് ജെറ്റിനും പരാതി നല്‍കി. പിറ്റേദിവസം തിരിച്ചുവന്ന് മംഗളൂരു വിമാനത്താവള അധികൃതര്‍ക്കും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പൂട്ട് മുറിക്കുന്ന രംഗങ്ങളൊന്നും കണ്ടെത്താനായില്ല.
മറ്റെവിടെയും പണം നഷ്ടപ്പെടാന്‍ സാധ്യതയില്ല, സ്‌കാനിംഗില്‍ പണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകും. വിമാനത്തില്‍ ലഗേജ് ഒതുക്കിവെക്കുന്നതിനിടയില്‍ ജീവനക്കാര്‍ തന്നെ മോഷ്ടിച്ചതാകാം. മുഗു സ്വദേശി പറയുന്നു.
Keywords: Mangalore, kasaragod, news, Dubai, Robbery, cash, 19,000 AED stolen among Mangaluru to Dubai journey

Powered by Info News For You

Comments
Post a Comment