അവിഹിതബന്ധം ആരോപിച്ച് മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്

ലണ്ടന്‍: (www.kvartha.com 03.02.2018) അവിഹിതബന്ധം ആരോപിച്ച് മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്. 51 കാരനായ അശ്വിന്‍ ദോഡിയയെയാണ് ശനിയാഴ്ച ലെയ്‌സെസ്ടര്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. പര പുരുഷ ബന്ധമുണ്ടെന്നാരോപിച്ചാണ് അശ്വിന്‍ മുന്‍ ഭാര്യയായ കിരണിനെ കൊലപ്പെടുത്തിയത്. മൃതദേഹം മറ്റാരും കാണാതിരിക്കാനായി ഇയാള്‍ തന്റെ സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് ആളൊഴിഞ്ഞയിടത്ത് ഉപേക്ഷിക്കുകയായിരുന്നു.

കൊലക്കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അശ്വിനെ കുടുക്കുകയായിരുന്നു. എന്നാല്‍ താന്‍ കരുതികൂട്ടിയല്ല കൊലനടത്തിയതെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്ത് പോയതാണെന്നും അശ്വിന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

‘I was angry, lost control’: Indian-origin man in UK jailed for killing wife, stuffing body in suitcase, London, News, Crime, Criminal Case, Court, Allegation, Police, Murder case, World

കോള്‍ സെന്റര്‍ ജീവനക്കാരിയാണ് 46കാരിയായ കിരണ്‍ ദോഡിയ. ദേഷ്യം വന്ന് നിയന്ത്രണം നഷ്ടപ്പെട്ട താന്‍ കിരണിനെ മര്‍ദിച്ച് അവശയാക്കുകയും കൈകള്‍ കൂട്ടിപ്പിടിച്ചും വായ അമര്‍ത്തിപ്പിടിച്ചും കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് അശ്വിന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് തങ്ങളുടെ രണ്ട് മക്കളോടും ബന്ധുക്കളോടും കോള്‍ സെന്ററിലെ ജീവനക്കാരിയായ ഭാര്യ രാവിലത്തെ ഷിഫ് റ്റ് കഴിഞ്ഞ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് കള്ളം പറഞ്ഞു. വിവരം പോലീസിലും അറിയിച്ചു. എന്നാല്‍ ഇതിനിടെയാണ് മൃതദേഹം സൂട്‌കേസില്‍ ഒളിപ്പിച്ചനിലയില്‍ ഇളയമകന്‍ കണ്ടെത്തുന്നത്.

1988ലാണ് അശ്വിനും കിരണും വിവാഹിതരാകുന്നത്. ഇന്ത്യയില്‍ നടന്ന വിവാഹത്തിന് ശേഷം ലണ്ടനിലെത്തിയ ഇരുവരും 2014ല്‍ വിവാഹമോചിതരാവുകയായിരുന്നു. പിന്നീട് ഒരേ വീട്ടില്‍ തന്നെ വെവ്വേറെ താമസിക്കുകയായിരുന്നു.

ഫാക്ടറി തൊഴിലാളിയായ അശ്വിന്‍ ജനുവരി പതിനാറിനാണ് കൊല നടത്തുന്നത്. പിറ്റേന്നാണ് പോലീസ് മൃതദേഹം കണ്ടെത്തുന്നത്.

Keywords: ‘I was angry, lost control’: Indian-origin man in UK jailed for killing wife, stuffing body in suitcase, London, News, Crime, Criminal Case, Court, Allegation, Police, Murder case, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?