വിവാഹത്തലേന്ന് വരനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു; പീഡിപ്പിച്ചത് നഗ്നചിത്രം കാട്ടി 17കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ

പാനൂര്‍: (www.kvartha.com 22.02.2018) വിവാഹത്തലേന്ന് വരനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന യുവാവിന്റെ വിവാഹം മുടങ്ങി.

Youth arrested for molesting girl, Marriage, News, Police, Kannur, Arrest, Molestation, Probe, Remanded, Kerala

യുവാവിനെതിരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള പരാതി കിട്ടിയതോടെ കൊളവല്ലൂര്‍ പോലീസ് അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദേശവാസിയായ യുവതിയുമായി യുവാവിന്റെ വിവാഹം വ്യാഴാഴ്ച നടക്കേണ്ടിയിരുന്നതാണ്. പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for molesting girl, Marriage, News, Police, Kannur, Arrest, Molestation, Probe, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?