ബിനോയി കോടിയേരിയെ സഹായിക്കാന്‍ കാസര്‍കോട്ടെ ആ വ്യവസായി രംഗത്ത്; 1.75 കോടി രൂപ ഉടന്‍ കെട്ടിവെക്കും, കേസ് ഒത്തുതീര്‍പ്പാക്കും

കാസര്‍കോട്:(www.kasargodvartha.com 10/02/2018) കേരളം ഉറ്റു നോക്കുന്ന ദുബൈയിലെ 13 കോടി രൂപയുടെ തട്ടിപ്പ് കേസ് ഒടുവില്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട കേസിലാണ് നാടകീയ നീക്കം നടക്കുന്നത്. ബിനോയിയുടെ യാത്രാവിലക്കിനു കാരണമായ കേസാണ് ഉടന്‍ ഒത്തുതീര്‍പ്പാവുക. ബിനോയ് കോടിയേരി ഗള്‍ഫ് വ്യാപാരിക്ക് നല്‍കാനുള്ള തുകയിലാണ് 1.75 കോടി രൂപ ഉടന്‍ നല്‍കുന്നത്.

News, Kasaragod, Kerala, Merchant, Kodiyeri Balakrishnan, CPM, Binoy,

കാസര്‍കോട് സ്വദേശിയായ വ്യവസായിയുടെ ഇടപ്പെടലാണ് ഇപ്പോള്‍ കേസിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. ഗള്‍ഫ് വ്യാപാരി അല്‍ മസൂഖിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. അതേ സമയം യാത്ര വിലക്ക് നേരിടുന്ന ബിനോയിക്കെതിരെ മറ്റു രണ്ട് കേസുകള്‍ക്കൂടി ഉടന്‍ ഫയല്‍ ചെയ്യുമെന്ന വിവരവും പുറത്തു വരുന്നുണ്ട്. കേരളത്തില്‍ നിന്നുമുള്ള ചില നേതാക്കള്‍ നേരിട്ട് ഇടപ്പെട്ടാണ് യാത്രാ വിലക്ക് നീക്കുന്നതിനുള്ള ചരടു വലികള്‍ ഏതാനും ദിവസങ്ങളായി നടത്തി വന്നത്.

പത്തുലക്ഷം ദിര്‍ഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടാണു ബിനോയിക്ക് ഇപ്പോള്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നത്. സി പി എം കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതി പുറത്തു വന്നതോടെയാണ് സംഭവം വന്‍ വിവാദമായത.് കേരളത്തിലുണ്ടായിരുന്ന ബിനോയി തനിക്കെതിരെ ഒരു കേസും ദുബൈയില്‍ ഇല്ലെന്ന് പ്രസ്താവനയും ഇറക്കിയിരുന്നു. ഇതോടെ ബിനോയി ദുബൈയിലേക്ക് തിരിച്ചുപോയി ഒരു പ്രശ്‌നവും ഇല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മര്‍സൂഖി കേസ് ഫയല്‍ ചെയ്യുകയും യാത്രാ വിലക്ക് കൊണ്ടുവരികയും ചെയ്തത്.

ഇതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പുതിയ തലത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്. കേസില്ലെന്ന് തെളിയിക്കാന്‍ നടത്തിയ ശ്രമത്തിന് കനത്ത തിരിച്ചടിയായിരുന്നു കേസുകള്‍. ഇതിനിടയില്‍ മര്‍സൂഖി കേരളത്തില്‍ വന്ന് വാര്‍ത്താസമ്മേളനെ വിളിച്ച് ഗുരുതുമായ ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് പ്രചരണം ശക്തമായത്. എന്നാല്‍ അറബി കേസ് തീര്‍ക്കേണ്ടത് അവിടെ തന്നെയാണ് എന്ന നിലപാടാണ് കോടിയേരി ബാലകൃഷണന്‍ സ്വീകരിച്ചത്. പ്രതിപക്ഷം സി പി എമ്മിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


< !- START disable copy paste -->
 Keywords: News, Kasaragod, Kerala, Merchant, Kodiyeri Balakrishnan, CPM, Binoy,



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?