ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: (www.kvartha.com 09.02.2018) സംസ്ഥാനത്ത് ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

2014ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അടിയന്തരമായി നിരക്ക് വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Private bus strike on February 16th, Thiruvananthapuram, News, Trending, Strike, Student, Report, Kerala

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജില്‍ 50 ശതമാനം വര്‍ധന ഏര്‍പ്പെടുത്തണമെന്നും മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാനാവില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

Keywords: Private bus strike on February 16th, Thiruvananthapuram, News, Trending, Strike, Student, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?