സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

ചേളാരി: (www.kvartha.com 27.02.2018) 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തര പേപ്പര്‍ പരിശോധനക്ക് മുഅല്ലിമുകള്‍ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. മെയ് അഞ്ച് മുതല്‍ എട്ട് വരെ എട്ട് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക.

നന്തി ദാറുസ്സലാം അറബിക് കോളജ്, സി എം മെമ്മോറിയല്‍ അശ്അരിയ്യ കോളജ് മടവൂര്‍, യമാനിയ്യ അറബിക് കോളജ് കുറ്റിക്കാട്ടൂര്‍, ജാമിഅ നൂരിയ്യ അറബിക് കോളജ് പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് തിരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട്, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടക്കുക. അപേക്ഷാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്.

Kerala, Malappuram, News, Examination, Religion, Samastha public exam: Application invited for valuation
File Photo

നിര്‍ദ്ദിഷ്ട ഫോറം www.samastha.info എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി 673636 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

Keywords: Kerala, Malappuram, News, Examination, Religion, Samastha public exam: Application invited for valuation 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?