പണി തുടങ്ങിയാല്‍ ഫണ്ട് റദ്ദാവും; എംഎല്‍എയുടെ ശ്രമഫലമായി 15 ലക്ഷം രൂപ അനുവദിച്ച റോഡിന് അഞ്ചു ലക്ഷം രൂപയുടെ പ്രവര്‍ത്തി നടത്താനൊരുങ്ങി നഗരസഭ; കരാറുകാരന്റെ അഭ്യര്‍ത്ഥന മാനിച്ച് തത്ക്കാലം പണി തുടങ്ങുന്നത് നിര്‍ത്തി വെച്ചു

കാസര്‍കോട്: (www.kasargodvartha.com 26.02.2018) കാസര്‍കോട് എം ജി റോഡ് മുതല്‍ ഗസ്റ്റ് ഹൗസ് റോഡു വരെയുള്ള ടാറിംഗിന് പി ഡബ്ല്യൂ ഡിയും നഗരസഭയുടെ ഫണ്ട് നീക്കിവെച്ചത് ആശയക്കുഴപ്പത്തിന് കാരണമായി. രണ്ടു വര്‍ഷത്തെ ശ്രമഫലമായി ബിറ്റുമിന്‍ മെക്കാഡം റോഡ് ടാറിംഗിനായി 15 ലക്ഷം രൂപ പിഡബ്ല്യുഡി അനുവദിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ നടക്കുന്നതിനാലും സിപിഎം സംസ്ഥാന സമ്മേളനം നടന്നതിനാലും റോഡ് ടാറിംഗ് വൈകുന്നതിനിടയിലാണ് കുറച്ചു ഭാഗം റോഡ് പ്രവര്‍ത്തി നടത്തുന്നതിന് നഗരസഭ അഞ്ചു ലക്ഷം രൂപ നീക്കിവെച്ചത്. നഗരസഭ വര്‍ക്ക് തുടങ്ങിയാല്‍ ഈ റോഡിന് ഫണ്ട് ചിലവഴിക്കാന്‍ കഴിയില്ലെന്നും പിഡബ്ല്യൂഡി അസി. എഞ്ചിനീയറും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും സ്ഥലത്തില്ലാത്തതിനാല്‍ തത്ക്കാലം റോഡ് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം റോഡ് പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്.



ഏഴ് മീറ്റര്‍ വീതിയിലാണ് പിഡബ്ല്യൂഡി ടൗണ്‍ ഹാളിന്റെ ഭക്ഷണ ശാലയ്ക്ക് സമീപം വരെയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിനായി 15 ലക്ഷം രൂപ അനുവദിച്ചത്. രണ്ടു വര്‍ഷം മുമ്പ് തന്നെ എസ്റ്റിമേറ്റും മറ്റു കാര്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഏതാനും മാസം മുമ്പാണ് ഇതിന്റെ ഫണ്ട് അനുവദിച്ചു കൊണ്ട് ഉത്തരവായത്. ഇതിനിടയിലാണ് മൂന്നര മീറ്റര്‍ വീതിയില്‍ ഏതാനും മീറ്റര്‍ നീളത്തില്‍ നഗരസഭ റോഡ് കോണ്‍ക്രീറ്റിംഗിന് അഞ്ചു ലക്ഷം രൂപ പാസാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് നെല്ലിക്കുന്ന് കടപ്പുറം റോഡിനായി എം എല്‍ എ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനിടയില്‍ ഇതേ റോഡിന് നഗരസഭ ആറ് ലക്ഷം രൂപയുടെ പ്രവര്‍ത്തി നടത്തിയതിനാല്‍ തുക ലാപ്‌സായിരുന്നു. പരസ്പര ഏകോപനമോ ധാരണയോ ഇല്ലാതെ നഗരസഭ ഫണ്ട് അനുവദിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് പിഡബ്ല്യൂഡി അധികൃതരും കരാറുകാരും പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Fund, Road-damage, Road Tarring, Kasaragod-Municipality, PWD-office, MLA, Municipality tarring work after MLA Fund sanctioned
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?