സെഞ്ചൂറിയനിലും ദക്ഷിണാഫ്രിക്കയ്ക്ക് താളം തെറ്റി; 15 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ്
സെഞ്ചൂറിയന്‍: (www.kvartha.com 04.02.2018) സെഞ്ചൂറിയനിലും ദക്ഷിണാഫ്രിക്കയ്ക്ക് താളം തെറ്റി. 15 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
ഇതോടെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലൂടെ മറുപടി പറയാന്‍ തയാറെടുക്കുന്ന ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിലും മേല്‍ക്കൈ വന്നിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തന്നെ വിക്കറ്റുകളെല്ലാം വീഴുത്തുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ജെ.പി. ഡുമിനി റണ്ണൊന്നുമെടുക്കാതെയും അരങ്ങേറ്റതാരം കീസോ സോന്‍ഡോ മൂന്നു റണ്‍സോടെയും ക്രീസിലുണ്ട്.
ഹാഷിം അംല (32 പന്തില്‍ 23), ക്വിന്റണ്‍ ഡികോക്ക് (36 പന്തില്‍ 20), എയ്ഡന്‍ മര്‍ക്രം (11 പന്തില്‍ എട്ട്), ഡേവിഡ് മില്ലര്‍ (മൂന്നു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്. മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ സ്പിന്നര്‍മാരാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയായത്.
വിക്കറ്റ് കളയാതെ 39 റണ്‍സില്‍ നിന്ന ദക്ഷിണാഫ്രിക്കയെ, ഹാഷിം അംലയെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ക്വിന്റണ്‍ ഡികോക്കിനെ ചാഹലും ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍ എന്നിവരെ കുല്‍ദീപും പുറത്താക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ആതിഥേയരെ ബാറ്റിങ്ങിന് വിടുകയായിരുന്നു. സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടിലീഡ് വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഡര്‍ബനിലെ ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടു മാറ്റങ്ങളാണുള്ളത്.
പരിക്കേറ്റ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിക്കു പകരം ഗയാ സോണ്ടോയ്ക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ആന്‍ഡില്‍ ഫെലൂക്‌വായോയ്ക്കു പകരം കൈക്കുഴ സ്പിന്നര്‍ ടബ്രായിസ് ഷംസിയും ടീമില്‍ ഇടംനേടി.
ഡിവില്ലിയേഴ്‌സിനു പിന്നാലെ ക്യാപ്റ്റന്‍ ഡുപ്ലെസിയും പരിക്കേറ്റു പുറത്തായത് ആതിഥേയര്‍ക്ക് തിരിച്ചടിയാണ്. ഡുപ്ലെസിക്കു പകരം രണ്ട് ഏകദിനങ്ങളുടെ മാത്രം അനുഭവസമ്പത്തുള്ള എയ്ഡന്‍ മര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. പൊതുവെ പേസര്‍മാരെ തുണയ്ക്കുന്നതാണ് സെഞ്ചൂറിയനിലെ പിച്ച്.
ടെസ്റ്റ് പരമ്പരയില്‍ ലുങ്കി എന്‍ഗിഡി ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കുമേല്‍ കൊടുങ്കാറ്റായെത്തിയ വേദിയാണ് സെഞ്ചൂറിയന്‍. പേസര്‍മാരെ സന്തോഷിപ്പിക്കുന്ന ബൗണ്‍സും സ്വിങ്ങും ആവശ്യം പോലെയുണ്ട് ഇവിടെ!. ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ധവാനും കോഹ് ലിയും രഹാനെയുമെല്ലാം ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ ക്യാംപിന് ശുഭസൂചനയാണ്.
ടെസ്റ്റില്‍ തകര്‍ന്ന മധ്യനിര പക്വതയോടെ ബാറ്റേന്തുന്നതിനാണ് ഡര്‍ബന്‍ വേദിയായത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ചാഹലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിര്‍ണായക വിക്കറ്റുകള്‍ പിഴുത് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിങ്ങിന്റെ വേഗം കുറയ്ക്കാന്‍ ഇരുവര്‍ക്കമായി. സെഞ്ചൂറിയനിലും ഈ പ്രകടനം തുടരാനാകും ഇന്ത്യന്‍ ശ്രമം.
അമ്പേ പരാജയപ്പെട്ട മധ്യനിരയാണ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് പ്രധാന വില്ലന്‍. എ.ബി. ഡിവില്ലിയേഴ്‌സിന്റെ അഭാവത്തില്‍ വലയുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കൂനിന്‍മേല്‍ കുരുവായി ക്യാപ്റ്റന്‍ ഡുപ്ലെസിയുടെ പരിക്കും പുറത്താകലും. ഭുവനേശ്വറിനെയും ബുംമ്രയെയും നേരിടാന്‍ കൃത്യമായ തന്ത്രം ആവിഷ്‌കരിച്ചില്ലെങ്കില്‍ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തുമെന്നുറപ്പ്.

Keywords: LIVE Cricket Score, India vs South Africa 2018, 2nd ODI at Centurion: Chahal strikes, De Kock out for 20, Cricket, Cricket Test, Sports, News, Virat Kohli, Trending, World.
Powered by Info News For You

Comments
Post a Comment