കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥികളെ തലപ്പാടിയില്‍ 15 അംഗ സംഘം ബസില്‍ കയറി മര്‍ദിച്ചു; 2 പേര്‍ ആശുപത്രിയില്‍

തലപ്പാടി: (www.kasargodvartha.com 17.02.2018) കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥികളെ തലപ്പാടിയില്‍ 15 അംഗ സംഘം ബസില്‍ കയറി മര്‍ദിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇഖ്ബാല്‍ അഹ് മദിന്റെ മകന്‍ ഇമ്രാന്‍ (16), പള്ളിക്കുഞ്ഞിയുടെ മകന്‍ ഫൈസല്‍ (16) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു മൂന്നു പേര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാവിലെ തലപ്പാടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അക്രമം. മംഗളൂര മിലാഗ്രസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students, Injured, Mangalore, Assault, Attack, Five youngsters assaulted by gang in bus at Talapady
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?