14 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍


പെര്‍വാഡ്: 14 കാരനെ പ്രകൃതി വിരുദ്ധമായി പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ദേവിനഗറിലെ 14 കാരനെ എസ്സാഹാളിനടുത്തെ മദ്രസാധ്യാപകനായ ധര്‍മ്മത്തടുക്കയിലെ നസീര്‍ മുസ്ലിയാരാ(27)ണ് പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്കിരയാക്കിയത്.14കാരന്‍ സംഭവത്തിനുശേഷം കുമ്പള പൊലീസിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നു പൊലീസ് കാസര്‍കോട് ടൗണില്‍ വച്ച് മദ്രസാധ്യാപകനെ അറസ്റ്റു ചെയ്തു. മിനിഞ്ഞാന്നു രാത്രിയായിരുന്നു സംഭവം. സംഭവത്തിനു ശേഷം നസീര്‍ മുസ്ല്യാര്‍ സ്ഥലത്തു നിന്നു മുങ്ങിയിരുന്നു. പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മദ്രസയില്‍ എത്താതിരുന്ന 14 കാരനെ അക്കാരണത്താല്‍ ക്ലാസില്‍ നിന്നും പുറത്തിറക്കി നിറുത്തുകയും അതിനുശേഷം കൈക്കു പിടിച്ചു മദ്രസാധ്യാപകന്റെ മുറിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ കെ.പ്രേംസദന്‍, അഡീഷണല്‍ എസ്.ഐ ടി.വി.ശിവദാസന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?