13 കോടിയുടെ തട്ടിപ്പ്: ബിനോയ് കോടിയേരി വിഷയത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: (www.kvartha.com 03.02.2018) 13 കോടിയുടെ തട്ടിപ്പ് ആരോപണത്തില്‍ മൗനം പാലിച്ചിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി ഒടുവില്‍ പ്രതികരിച്ചു. ബിനോയ് കോടിയേരി വിഷയത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് യെച്ചൂരി പറഞ്ഞു. സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരായ ആരോപണങ്ങളെകുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. ഈ സാഹചര്യത്തിലാണ് പരാതി ലഭിച്ചത് ആദ്യം സ്ഥിരീകരിക്കാത്തതെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടിയോ പാര്‍ട്ടിപദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Politics, Sitharam Yechoori, Complaint, Binoy Kodiyeri case: Action will be taken if needed, says Yechury.

Powered by Info News For You

Comments
Post a Comment