പി ഡി പി സില്‍വര്‍ ജൂബിലി റാലിയും സമ്മേളനവും ഏപ്രില്‍ 13, 14 തീയതികളില്‍ തൃശൂരില്‍
കാസര്‍കോട്: (www.kasargodvartha.com 07.02.2018) 'കനല്‍വഴികളില്‍ പൊലിയാതെ മര്‍ദ്ദിതപക്ഷ രാഷ്ട്രീയത്തിന്റെ കാല്‍ നൂറ്റാണ്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തി പി ഡി പി സില്‍വര്‍ ജൂബിലി റാലിയും സമ്മേളനവും ഏപ്രില്‍ 13, 14 തീയതികളില്‍ തൃശൂരില്‍ നടക്കുമെന്നും പി ഡി പി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, ഹൗസ് ക്യാമ്പെയ്ന്‍, ടാബിള്‍ ടോക്ക്, സായാഹ്ന കൂട്ടായ്മ, രക്തദാന ക്യാമ്പ്, കൊടിമര ജാഥ, ദീപശിഖാ ജാഥ, പതാക ജാഥ, പ്രചരണ ജാഥ, പ്രവാസി സംഗമം, വനിത സംഗമം എന്നിവ സംഘടിപ്പിക്കും.
ഏപ്രില്‍ 13ന് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പ്രതിനിധി സമ്മേളനം നടക്കും. ഏപ്രില്‍ 14 ശനിയാഴ്ച 3 മണിക്ക് ആരംഭിക്കുന്ന സില്‍വര്‍ ജൂബിലി മഹാറാലിയോടനുബന്ധിച്ച് പി എം ജി പരേഡ്. വാദ്യമേളകള്‍, നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, വിദ്യാര്‍ത്ഥി റാലി, വനിതാ റാലി, തൊഴിലാളി റാലി, ബഹുജന റാലി എന്നിവ സംഘടിപ്പിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയരാഷ്ട്രീയ സാംസ്‌കാരിക മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസ്സാര്‍ മേത്തര്‍, എസ് എം ബഷീര്‍, അഹ് മദ് മഞ്ചേശ്വരം, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, എം കെ ഇ അബ്ബാസ് എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Press meet, PDP, Seminar, Blood donation,PDP Silver Jubilee Celebration on 13,14

Powered by Info News For You

Comments
Post a Comment