സ്‌കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവച്ചു കൊല്ലുമെന്നും കാട്ടി ഭീഷണിക്കത്ത്; 11കാരി അറസ്റ്റില്‍

വാഷിങ്ടണ്‍: (www.kvartha.com 16.02.2018) സ്‌കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ 11കാരിയായ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഫ് ളോറിഡയിലെ ഡേയ്‌വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നുകാരിയാാണ് പിടിയിലായത്.

ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. തയ്യാറായി ഇരുന്നോളൂ എന്നും വിദ്യാര്‍ഥിനി കത്തില്‍ പറയുന്നു. അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് കത്തില്‍ അഭിസംബോധന ചെയ്തിട്ടുള്ളത്.

6th-grade student arrested for writing note, threatening to shoot up Davie school, Washington, News, School, Arrest, Teachers, Principal, Letter, Police, Gun attack, World

വിദ്യാര്‍ത്ഥിയുടെ കൈപ്പടയിലെഴുതിയ കത്താണ് കണ്ടെടുത്തിട്ടുള്ളത്. അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വയ്ക്കുകയായിരുന്നുവെന്ന് ഡെയ്‌വി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്കല്‍ 10 ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിനി വാതിലിനടിയില്‍ കത്ത് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചു. താന്‍ സ്‌കൂളില്‍ ഒരു തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.

എന്നാല്‍ താന്‍ പിടിക്കപ്പെട്ടെന്ന് ബോധ്യമായതോടെ തെറ്റ് സമ്മതിക്കുന്ന കത്ത് വിദ്യാര്‍ഥിനി എഴുതി നല്‍കിയതായി പോലീസ് പറഞ്ഞു. കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരു പെണ്‍കുട്ടിയാണെന്നും കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്ന് അവള്‍ ഭീഷണിപ്പെടുത്തിയെന്നും കുറ്റം സമ്മതിച്ചു കൊണ്ട് എഴുതിയ കത്തില്‍ വിദ്യാര്‍ത്ഥിനി പറയുന്നുണ്ട്. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 6th-grade student arrested for writing note, threatening to shoot up Davie school, Washington, News, School, Arrest, Teachers, Principal, Letter, Police, Gun attack, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?