കെ എം അബ്ദുര്‍ റഹ് മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കാസര്‍കോട്ടുനിന്നൊരാള്‍ കെസിഎ ഭാരവാഹിയാകുന്നത് 10 വര്‍ഷത്തിനുശേഷം

കാസര്‍കോട്: (www.kasargodvartha.com 18.02.2018) കെ എം അബ്ദുര്‍ റഹ് മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 10 വര്‍ഷത്തിനുശേഷമാണ് കാസര്‍കോട്ടുനിന്നൊരാള്‍ കെസിഎ ഭാരവാഹിയാകുന്നത്. കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിലാണ് കെ എം അബ്ദുര്‍ റഹ് മാനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇടുക്കി ജില്ലാ ഘടകത്തിന് നേരെയുയര്‍ന്ന അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ബി വിനോദ് കുമാര്‍ രാജി വെച്ചതോടെയാണ് വൈസ് പ്രസിഡന്റിന്റെ ഒഴിവുവന്നത്.

Kerala, kasaragod, cricket, Sports, Office- Bearers, KM Abdur Rahman, Vice President, B Vinodkumar, KM Abdur Rahman elected as KCA Vice president

കാസര്‍കോട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാനും കെ സി എ ഫിനാന്‍സിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു അബ്ദുര്‍ റഹ് മാന്‍. ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാസര്‍കോട്ടെത്തിയ അദ്ദേഹത്തിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.

Keywords: Kerala, kasaragod, cricket, Sports, Office- Bearers, KM Abdur Rahman, Vice President, B Vinodkumar, KM Abdur Rahman elected as KCA Vice president 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?