തന്നെ ഹണി ട്രാപ്പില്‍ പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍, കൊട്ടിയത് പാര്‍ട്ടിക്കകത്തു നിന്ന് കളിച്ചവര്‍ക്കെതിരെ?
തിരുവനന്തപുരം: (www.kvartha.com 28.01.2018) തന്നെ ഹണി ട്രാപ്പില്‍ പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചയുണ്ടെന്നും അന്വേഷിക്കണമെന്നും മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി വീണ്ടും ഹര്‍ജികളുമായി കോടതിയിലെത്തിയ സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ശശീന്ദ്രന്റെ ആരോപണം. ഫോണ്‍കെണിക്കേസില്‍ തനിക്കെതിരെ കോടതിയിലെത്തിയ വ്യാജ ഹര്‍ജികളേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം തൈക്കാട് TC24/1373 ബാപ്പൂജി നഗര്‍ 138 ല്‍ വേണുഗോപാലിന്റെ ഭാര്യ മഹാലക്ഷ്മിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന മേല്‍വിലാസമായ TC24/1373 ാം നമ്പര്‍ വീട് ബാപ്പുജി നഗറില്‍ ഇല്ലെന്ന് റസിഡന്റ് അസേസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ബാപ്പൂജി നഗറിലെ 138ാം നമ്പര്‍ വീട്ടിലെ താമസക്കാര്‍ 2015 വരെ ഹര്‍ജിക്കാരി തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീട്ടില്‍ ഇവരല്ല താമസിക്കുന്നത്.
ഓട്ടോ തൊഴിലാളിയായ ഭര്‍ത്താവ് 2005 ല്‍ രണ്ടു തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് മഹാലക്ഷ്മിയുടേത്. മറ്റു വീടുകളില്‍ സഹായിയായി പോകുന്ന വ്യക്തിയായിരുന്നു മഹാലക്ഷ്മി. TC24/1373 നമ്പര്‍ കെട്ടിടം ബാപ്പുജി നഗറിന് സമീപത്തുള്ള മറ്റൊരു നഗറിലാണ്.
ഹര്‍ജിക്കാരിയുടെ പശ്ചാത്തലം ഇതാണെന്നിരിക്കെ ആരുടെ പ്രേരണ പ്രകാരമാണ് ഇവര്‍ തടസ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് എന്നത് ദുരൂഹത നിറഞ്ഞതാണ്.
പാര്‍ട്ടിക്കുള്ളിലെ ചിലര്‍ നടത്തിയ നീക്കമാണ് ഹര്‍ജി രൂപത്തില്‍ കോടതിയിലെത്തിയത് എന്നാണ് എ കെ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ കരുതുന്നത്. ഇതാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശശീന്ദ്രന്‍ ഉന്നയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Trapped, Case, Minister, Investigates, Honey trap, Ak shasheendran, Party, Court, Auto Driver. Mangalam TV honey trap case: conspiring against myself, Former Kerala minister AK Shasheendran.
< !- START disable copy paste -->Keywords: Thiruvananthapuram, Kerala, News, Trapped, Case, Minister, Investigates, Honey trap, Ak shasheendran, Party, Court, Auto Driver. Mangalam TV honey trap case: conspiring against myself, Former Kerala minister AK Shasheendran.
Powered by Info News For You

Comments
Post a Comment