ഗള്‍ഫില്‍ വി പി എന്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭിച്ച മൊബൈല്‍ സന്ദേശം; സത്യാവസ്ഥ ഇതാണ്
ദുബൈ: (www.kvartha.com 22.01.2018) ഗള്‍ഫ് നാടുകളില്‍ വി പി എന്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമാണുള്ളത്. നിരോധിച്ച പല വെബ്‌സൈറ്റുകളും, ആപ്ലിക്കേഷനുകളും ചിലര്‍ വി പി എന്‍ ഉപയോഗിച്ച് അണ്‍ബ്ലോക്ക് ചെയ്ത് ഉപയോഗിച്ചു വരുന്നുണ്ട്. വി പി എന്‍ യു എ ഇയില്‍ നിയമവിരുദ്ധമല്ലെങ്കിലും, ചില നിയന്ത്രണങ്ങളുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി വി പി എന്‍ ഉപയോഗിച്ചാല്‍ വലിയ പിഴ ശിക്ഷയായിരിക്കും ലഭിക്കുക.
ഇതൊന്നും അറിയാതെ പലരും വി പി എന്‍ ഉപയോഗിച്ചുവരികയാണ്. അതിനിടയ്ക്കാണ് വി പി എന്‍ ഉപയോഗിച്ചയാള്‍ക്ക് പിഴ ശിക്ഷ ലഭിച്ചുവെന്ന തരത്തിലുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ പലരും വി പി എന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം നിഷേധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി തന്നെ രംഗത്തുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം വ്യാജമാണെന്നും പൊതുജനങ്ങള്‍ അത് പ്രചരിപ്പിക്കരുതെന്നും ടി ആര്‍ എ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Mobile, Message, Social Network, Trending, VPN, TRA denies Dh5,000 fine for using VPN.
< !- START disable copy paste -->ഇതൊന്നും അറിയാതെ പലരും വി പി എന്‍ ഉപയോഗിച്ചുവരികയാണ്. അതിനിടയ്ക്കാണ് വി പി എന്‍ ഉപയോഗിച്ചയാള്‍ക്ക് പിഴ ശിക്ഷ ലഭിച്ചുവെന്ന തരത്തിലുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ പലരും വി പി എന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം നിഷേധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി തന്നെ രംഗത്തുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം വ്യാജമാണെന്നും പൊതുജനങ്ങള്‍ അത് പ്രചരിപ്പിക്കരുതെന്നും ടി ആര്‍ എ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Mobile, Message, Social Network, Trending, VPN, TRA denies Dh5,000 fine for using VPN.
Powered by Info News For You

Comments
Post a Comment