ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് സോഫറ്റ് വെയര്‍ എഞ്ചിനിയര്‍ കെട്ടിടത്തിനുമുകളില്‍ നിന്നും ചാടി മരിച്ചു
ഹൈദരാബാദ്:(www.kvartha.com 29.01.2018) ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് സോഫറ്റ് വെയര്‍ എഞ്ചിനിയര്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചു. ഹൈദരാബാദ് സ്വദേശിയായ കെ രവികുമാര്‍ (42) ആണ് മരിച്ചത്. സെക്കന്ദരാബാദില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
അമേരിക്കയിലെ സോഫ്റ്റ് വെയര്‍ കമ്പനിയിലായിരുന്നു ജോലി. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഇയാള്‍ കടുത്ത നിരാശയിലും മാനസിക പ്രയാസത്തിലായിരുന്നുവെന്ന് കര്‍ഖന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ബി ജനയ്യ പറഞ്ഞു.

രവി കുമാറിന്റെ ഭാര്യ ഒരു ഷോപ്പില്‍ ജീവനക്കാരിയാണ്. ഇയള്‍ തന്റെ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ മരിക്കുന്ന ദിവസവും ഭാര്യയുടെ ജോലിയെ ചൊല്ലി വഴക്കിട്ടിരുന്നു. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ തനിച്ചായ രവി കുമാര്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകായായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന് ശേഷം കുമാറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കുന്നതെന്നും ഇന്‍സ്‌പെക്ടര്‍ ബി ജനയ്യ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Hyderabad, National, Death, Obituary, Suicide, Hospital, Techie commits suicide in Sekkandarabad
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment