അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കുന്നതിന് പുതിയ സമരമുഖം തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി
കണ്ണൂര്‍: (www.kvartha.com 28.01.2018) അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കുന്നതിന് പുതിയ സമരമുഖം തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധ വിശ്വാസം ശാസ്ത്രത്തിന്റെ കടയ്ക്കുകത്തിവെക്കുന്നതാണെന്നും ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഭരണഘടനയിലെ 51 മത് വകുപ്പ് കാട്ടിക്കൊടുക്കാന്‍ കഴിയുംവിധം ജനബോധവത്കരണം ശക്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ച് കാലങ്ങളായി കേട്ടുകേള്‍വി പോലുമില്ലാത്ത വൈറസുകളും രോഗങ്ങളും ലോകത്തിന്റെ പലയിടങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. പേരറിയാത്ത വൈറസുകള്‍ ഇപ്പോഴും ഉണ്ടാകുകയും പരക്കുകയും ചെയ്യുന്നു.
ശാസ്ത്രരംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം വളരുകയാണ്. ആ വളര്‍ച്ച കുറേക്കൂടി അര്‍ത്ഥവത്താകുംവിധം ശാസ്ത്ര കൗണ്‍സിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഏറെ വൈകാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഗവേഷണ വികസന കേന്ദ്രം സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ 30ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, CM, Pinarayi vijayan, Inauguration, Minister, Congress, Virus, State, Development, Kerala science congress inaugurated by CM.
< !- START disable copy paste -->Keywords: Kannur, Kerala, News, CM, Pinarayi vijayan, Inauguration, Minister, Congress, Virus, State, Development, Kerala science congress inaugurated by CM.
Powered by Info News For You

Comments
Post a Comment