അസദുദ്ദീന്‍ ഒവൈസിക്ക് നേരെ ഷൂവേറ്; ഗാന്ധി ഘാതകരുടെ അനുയായികള്‍ ഇവരാണെന്ന് ഒവൈസി
മുംബൈ: (www.kvartha.com 24.01.2018) ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് നേരെ അജ് ഞാതരുടെ ഷൂവേറ്. സൗത്ത് മുംബൈയിലെ നാഗ്പഡയില്‍ ഒരു റാലിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഒവൈസിക്ക് നേരെ ചെരിപ്പേറ്.
മുത്തലാഖ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഒവൈസിക്ക് നേരെ ഷൂവേറ്. രാത്രി 9.45നായിരുന്നു സംഭവം.
ജനാധിപത്യ അവകാശങ്ങള്‍ക്കായി താന്‍ ജീവന്‍ നല്‍കാനും തയ്യാറാണെന്ന് തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഒവൈസി പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സമൂഹം മൊത്തത്തിലും മുസ്ലീങ്ങള്‍ പ്രത്യേകിച്ചും സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ഷൂവെറിഞ്ഞയാളെ മഹാത്മ ഗാന്ധിയുടെ ഘാതകരോട് സാദൃശ്യപ്പെടുത്താനും ഒവൈസി തയ്യാറായി. മഹാത്മ ഗാന്ധിയുടേയും ഗോവിന്ദ് പന്‍ സരെയുടേയും നരേന്ദ്ര ദബോല്‍ക്കറിന്റേയും ഘാതകരുടെ അനുയായികളാണ് തനിക്ക് നേരെ ഷൂവെറിഞ്ഞതെന്ന് ഒവൈസി പറഞ്ഞു. വിദ്വേഷ ആശയത്തിന്റെ പ്രചാരകരില്‍ നിന്നുമാണ് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Owaisi even likened the one who threw the shoe at him to those who killed Mahatma Gandhi. "These people (referring to the person who threw the shoe at him) are the ones who follow the ideology of the killers of Mahatma Gandhi, Govind Pansare, and Narendra Dabholkar," he said.
Keywords: National, Politics, Asadudhin Owaisi

Powered by Info News For You

Comments
Post a Comment