ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

ഓസ്ട്രേലിയ: (www.kvartha.com 25.01.2018) ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. മക്കളുടെ പേരിലുള്ള അഞ്ചുകോടിയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാനായിരുന്നു ശ്രമം. ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ്‌കോസ്റ്റില്‍ വെച്ച് 51 കാരിയായ മാരി ക്രാബ്ട്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടുകാരിയായ മകള്‍ എറിനെ 2012ലും ഇരുപത്താറുകാരനായ മകന്‍ ജൊനാഥനെ കഴിഞ്ഞവര്‍ഷവും മാരി കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഭിന്നശേഷിക്കാരായിരുന്നു. പണത്തിനായാണ് ഇവര്‍ കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Australia, World, News, Crime, Murder case, Police, Arrested, Court, Remanded, Case, Gold Coast mother accused of murdering her two adult children 'for financial gain'.

മക്കളുടെ പേരിലുള്ള അഞ്ചുകോടിയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാനായിരുന്നു ശ്രമം. ഇരുപത്തഞ്ചുകാരിയായ മറ്റൊരു മകളെ ഇവര്‍ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നതായും പൊലീസ് പറഞ്ഞു.

രണ്ട് വീട്ടില്‍നിന്നായാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കിട്ടിയത്. ആത്മഹത്യയാണെന്നാണ് അന്ന് കരുതിയിരുന്നത്. ബ്രിസ്ബന്‍ കോടതിയില്‍ ഹാജരാക്കിയ മാരിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകത്തിനും ശാരീരിക അക്രമത്തിനും സാമ്ബത്തിക കുറ്റകൃത്യത്തിനും കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Australia, World, News, Crime, Murder case, Police, Arrested, Court, Remanded, Case,  Gold Coast mother accused of murdering her two adult children 'for financial gain'.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?