ബൈക്ക് റാലിക്കിടെ ലീഗ്- ബിജെപി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 25.01.2018) മുസ്ലിം ലീഗിന്റെ ബൈക്ക് റാലിക്കിടെ ലീഗ്- ബിജെപി സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരവനടുക്കം ടൗണില്‍ വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച ചെമ്മനാട്ട് നടക്കുന്ന പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. മേല്‍പറമ്പില്‍ നിന്നും കോട്ടരുവം വഴി 200 ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവര്‍ കല്ലെറിയുകയായിരുന്നു.
കല്ലെറിഞ്ഞ സംഘത്തെ ലീഗ് പ്രവര്‍ത്തകര്‍ നേരിട്ടതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ലീഗ് പ്രവര്‍ത്തകരെ മേല്‍പറമ്പിലേക്ക് പിരിച്ചുവിടുകയും ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ (26), വിപിന്‍ (20), രാജേഷ് (19) എന്നിവരെ പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് പരവനടുക്കത്തേക്ക് ബൈക്ക് റാലിയുമായെത്തി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു.
അതേസമയം സമാധാനപരമായി ബൈക്ക് റാലി നടത്തുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് അക്രമം നടത്തുകയായിരുന്നുവെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പരവനടുക്കത്തും മേല്‍പറമ്പിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Clash, Muslim-league, BJP, Paravanadukkam, Muslim League- BJP clash in Paravanadukkam
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment