സംവരണ അട്ടിമറി: സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് ലീഗ് സമരം തിങ്കളാഴ്ച
തിരുവനന്തപുരം: (www.kvartha.com 27.01.2018) കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ അട്ടിമറി, സാമ്പത്തിക സംവരണ നീക്കം, ക്രീമിലയര്‍ പരിധി ഉയര്‍ത്തിയത് തടഞ്ഞ് വെക്കാനുള്ള തീരുമാനം തുടങ്ങി പിന്നാക്ക - ദളിത് സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഇടത്പക്ഷ സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുമ്പില്‍ സംഘടിപ്പിക്കുന്ന സംവരണ സമരം തിങ്കളാഴ്ച ആരംഭിക്കും.
24 മണിക്കൂര്‍ സംവരണ സമരം 30ന് വൈകീട്ട് സമാപിക്കും. വൈകീട്ട് നാലിനു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംവരണ സമരം ഉദ്ഘാടനം ചെയ്യുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. സമാപന സമ്മേളനം 30ന് വൈകിട്ട് നാലിന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി.കെ ഇബ്രാഹിം കുഞ്ഞ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹ് മദ് കുട്ടി, വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖന്‍, ഡോ. എം. ശാര്‍ങ്ഗധരന്‍, കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, വി.ടി ബല്‍റാം എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി പ്രസംഗിക്കും. മുസ്ലിം ലീഗ് എം.എല്‍.എമാര്‍ നേതാക്കള്‍ സംവരണ സമരത്തെ അഭിവാദ്യം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Youth League, Secretariat, Youth league agitation will start on Monday
< !- START disable copy paste -->Keywords: Kerala, News, Thiruvananthapuram, Youth League, Secretariat, Youth league agitation will start on Monday
Powered by Info News For You

Comments
Post a Comment