മുന്‍ മന്ത്രി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി; മന്ത്രിസ്ഥാനത്തിന് നറുക്കു വീഴുമോ?
തിരുവനന്തപുരം: (www.kvartha.com 27.01.2018) ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
ഇതോടെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയിരിക്കയാണ്. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശി മഹാലക്ഷ്മി നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
ശശീന്ദ്രന്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ സംബന്ധിച്ച് അഭിമുഖം തയ്യാറാക്കാന്‍ എത്തിയ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ യുവതി കോടതിയില്‍ ആദ്യം നല്‍കിയ മൊഴി. തുടര്‍ന്നും മന്ത്രി ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങള്‍ നടത്തി തന്റെ സൈ്വരജീവിതം തകര്‍ക്കുന്നു എന്നും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെതിരെ കേസും എടുത്തിരുന്നു.
ശശീന്ദ്രന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയോ എന്നകാര്യം ഇപ്പോള്‍ ഓര്‍മ്മയില്ലെന്ന് പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിരുന്നു. കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തതായും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.

Keywords: Phone tapping case a K Sasindran has been acquitted court, Thiruvananthapuram, News, Politics, Trending, Court, Phone call, Kerala.
Powered by Info News For You

Comments
Post a Comment