ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ ഇടതു മുന്നണി സ്ത്രീത്വത്തെ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 28.01.2018) ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ ഇടതു മുന്നണി സ്ത്രീത്വത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികതയെ കുറിച്ച് പുരപ്പുറത്തു കയറി നിന്ന് വലിയവായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് സ്ത്രീത്വത്തെ വെല്ലുവിളിക്കുന്ന ഇത്തരം സമീപനത്തിലൂടെ പറത്തുവരുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഒരു ഒത്തുതീര്‍പ്പ് നാടകമാണ് കോടതിയില്‍ നടന്നത്. എന്നാല്‍, അതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്. അന്ന് സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ സംഭാഷണം തന്റേതല്ല എന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ല. മറിച്ച് കയ്യോടെ പിടിച്ചപ്പോള്‍ രാജി വയ്ക്കുകയായിരുന്നു ചെയ്തത്. കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന കാലമാണിത്. സ്ത്രീ സംരക്ഷണം എന്ന മുദ്രാവാക്യം വോട്ട് തട്ടാനുള്ള ഇടത് മുന്നണിയുടെ മാര്‍ഗം മാത്രമാണ് എന്ന് ശശീന്ദ്രന്റെ സംഭവം ഓര്‍മിപ്പിക്കുന്നു. ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കേണ്ട ജനപ്രതിനിധികള്‍ വീഴ്ച വരുത്തുമ്പോള്‍ അത്തരക്കാരെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തേണ്ടത് സാമാന്യ മര്യാദയാണ്. സ്ത്രീകളെ അപമാനിക്കുന്ന നീക്കത്തില്‍ നിന്നും ഇടത് മുന്നണി പിന്തിരിയണമെന്നും അദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Politics, Thiruvananthapuram, News, Ramesh Chennithala, Minister, Cabinet, UDF, LDF, Chennithala against Shasheendran's cabinet entry

Powered by Info News For You

Comments
Post a Comment