'ഗൂഗിളിന്റെയും, ഫേസ് ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു'
ദാവോസ്: (www.kvartha.com 27.01.2018) ഗൂഗിളിന്റെയും, ഫേസ് ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് പ്രമുഖ വ്യവസായി ജോര്‍ജ് സോറോസ്. ലോക സാമ്പത്തിക ഫോറ വേദിയിലാണ് സാമൂഹ്യ മാധ്യമങ്ങളായ ഗൂഗിളിനെതിരെയും ഫേസ് ബുക്കിനെതിരെയും ആഞ്ഞടിച്ച് ജോര്‍ജ് സോറോസ് രംഗത്തെത്തിയത്. അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചു സമയം മാത്രമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
വളരുന്ന വിപണികളിലേക്ക് കടന്നു കയറാന്‍ ഇതുവരെ ഈ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും, ചൈന പോലുള്ള രാജ്യങ്ങള്‍ പ്രാദേശിക കമ്പനികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് വളരാനുള്ള ഇടം ഇല്ലാതാക്കുന്നുവെന്നും സോറോസ് കുറ്റപ്പെടുത്തി.

ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മറ്റു വളരുന്ന രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന വിട്ടുവീഴ്ചകള്‍ അംഗീകരിക്കേണ്ടതായി വരുമെന്നും, അതിനുപോലും ഈ അമേരിക്കന്‍ കമ്പനികള്‍ സന്നദ്ധരാണെന്നും, അതിനാല്‍ ഉന്നതമായ നേട്ടങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ ഐടി കുത്തകകള്‍ അടിമകളായി മാറുകയാണെന്നും സോറോസ് വിമര്‍ശിക്കുകയുണ്ടായി.
അതേസമയം, ഏകാധിപത്യ ശക്തിയായി ഫേസ് ബുക്കും, ഗൂഗിളും വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നൂതനവും, പുരോഗമനവുമായ പങ്കുവഹിക്കുമ്പോഴും, നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇവര്‍ കാരണക്കാരായി മാറുന്നുവെന്ന വസ്തുതയും സോറോസ് ചൂണ്ടിക്കാണിച്ചു. ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹികാന്തരീക്ഷത്തെ ചൂഷണം ചെയ്യുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
മുന്‍ നിക്ഷേപകരും, ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ഫേസ് ബുക്കിനെതിരെ ദാവേസിലെ വേദിയില്‍ ആഞ്ഞടിച്ചു. സിഗരറ്റ് കമ്പനികളെപ്പോലെ ഫേസ് ബുക്ക് നിയന്ത്രിക്കപ്പെടണമെന്നും ലോക സാമ്പത്തിക വേദിയില്‍ ആവശ്യം ഉയര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Another powerful billionaire slams Facebook for being too addictive, Facebook, google, Technology, Criticism, Social Network, America, Investment, World.

Powered by Info News For You

Comments
Post a Comment