ഭാര്യയ്‌ക്കൊപ്പം കിടന്നുറങ്ങുന്നത് കാമുകനാണെന്ന് കരുതി പിതാവ് വെട്ടിയത് സ്വന്തം മകനെ

ഹൈദരാബാദ്: (www.kvartha.com 27.01.2018) ഭാര്യയ്‌ക്കൊപ്പം കിടന്നുറങ്ങുന്നത് കാമുകനാണെന്ന് കരുതി പിതാവ് വെട്ടിപ്പരിക്കേല്‍പിച്ചത് സ്വന്തം മകനെ. തെലുങ്കാനയിലെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കുന്ന സംഭവം നടന്നത്.

സ്വന്തം പിതാവിന്റെ ക്രൂരതയ്ക്കിരയായത് 14കാരനായ മകനാണ്. ഗ്രാമവാസിയായ സോമണ്ണയാണ് മകന്‍ പരശുരാമിനെ അബദ്ധത്തില്‍ വെട്ടിയത്. പിതാവിന്റെ വെട്ടേറ്റ് കൈയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Telangana: Man hacks son mistaking him for wife's lover, Hyderabad, News, Local-News, Crime, Criminal Case, Police, Injured, Hospital, Treatment, Allegation, Wife, Son, National

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സോമണ്ണ സംശയിച്ചിരുന്നു . ഇക്കാര്യത്തെ ചൊല്ലി മകനുമായി പലതവണ വീട്ടില്‍ വഴക്കും നടന്നിരുന്നു. സംശയം മനസില്‍ വച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നത് സോമണ്ണയുടെ ശ്രദ്ധയില്‍പെട്ടത്. പിന്നൊന്നും നോക്കിയില്ല, കയ്യില്‍ കിട്ടിയ മഴുവെടുത്ത് ഒറ്റ വെട്ടായിരുന്നു. പിന്നീടാണ് മകനെയാണ് താന്‍ വെട്ടിയതെന്ന് ഇയാള്‍ തിരിച്ചറിയുന്നത്. സംഭവത്തില്‍ സോമണ്ണയ്‌ക്കെതിരെ ഐ.പി.സി 307 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Keywords: Telangana: Man hacks son mistaking him for wife's lover, Hyderabad, News, Local-News, Crime, Criminal Case, Police, Injured, Hospital, Treatment, Allegation, Wife, Son, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?