ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കിയത് ഗണേഷ്‌കുമാര്‍?
തിരുവനന്തപുരം: (www.kasargodvartha.com 26.01.2018) സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ 13 കോടി തട്ടിയെന്ന് പറയപ്പെടുന്ന കേസ് ഓത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത് കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണെന്ന് റിപോര്‍ട്ട്. വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മധ്യസ്ഥനായി ഗണേശിനെ നിയോഗിച്ചതെന്നാണ് വിവരം.
കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് വെള്ളിയാഴ്ച കൊട്ടാരക്കരയിലെ ഒരു ഹോട്ടലില്‍ വച്ച് ഗണേശ് കുമാറും കേസിലെ പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയതെന്നും സൂചനയുണ്ട്. ഗണേശിന് രാഹുലിന്റെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. പത്ത് മിനിട്ട് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് വിവരം. യോഗത്തില്‍ രാജേന്ദ്രന്‍ പിള്ളയും സന്നിഹിതനായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ യോഗം നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഗണേശിന്റെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Politics, Kodiyeri Balakrishnan, MLA, Fraud, case, Ganesh Kumar Intervened for compromising of Binoy Kodiyeri issue
< !- START disable copy paste -->കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് വെള്ളിയാഴ്ച കൊട്ടാരക്കരയിലെ ഒരു ഹോട്ടലില്‍ വച്ച് ഗണേശ് കുമാറും കേസിലെ പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയതെന്നും സൂചനയുണ്ട്. ഗണേശിന് രാഹുലിന്റെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. പത്ത് മിനിട്ട് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് വിവരം. യോഗത്തില്‍ രാജേന്ദ്രന്‍ പിള്ളയും സന്നിഹിതനായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ യോഗം നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഗണേശിന്റെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Politics, Kodiyeri Balakrishnan, MLA, Fraud, case, Ganesh Kumar Intervened for compromising of Binoy Kodiyeri issue
Powered by Info News For You

Comments
Post a Comment