കാത്തുകാത്ത് ഒടുവില്‍ അണികള്‍ കൊഴിഞ്ഞുപോകുന്നു; നേതാക്കള്‍ മാത്രമായി ഐ എന്‍ എല്‍ ഇനി എത്രനാള്‍
അസ്ലം കാസര്‍കോട്
(www.kvartha.com 28.01.2018) ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായ ബാബ് രി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ വ്രണപ്പെട്ട സമുദായവികാരത്തിനൊപ്പം നില്‍ക്കാത്ത മുസ്ലിംലീഗിനോട് ആ പാര്‍ട്ടിക്കകത്തുനിന്നും ഉയര്‍ന്നുവന്ന പ്രതിഷേധമാണ് ഐ എന്‍ എല്‍ എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പിറവിക്ക് കാരണമായത്. ഇബ്രാഹിം സുലൈമാന്‍സേട്ടിന്റെ നേതൃത്വത്തില്‍ ഉദയം കൊണ്ട ഈ പാര്‍ട്ടി തുടക്കത്തില്‍ ജ്വലിക്കുന്ന സൂര്യനായിരുന്നുവെങ്കിലും ഇപ്പോള്‍ നക്ഷത്ര ശോഭ പോലുമില്ലാതെ അണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ഐ എന്‍ എല്ലിലെത്തിയ പുതിയ തലമുറയിലെ ചില നേതാക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് വ്യക്തമാകും. രൂപീകരണഘട്ടം മുതല്‍ എല്‍ ഡി എഫിനുവേണ്ടി പണിയെടുത്തതാണ് ഐ എന്‍ എല്‍ ഇത്രയും ശോഷിക്കാന്‍ കാരണം.
കാല്‍ നൂറ്റാണ്ടിലേറെ കാലം എല്‍ ഡി എഫിനെ സേവിച്ചിട്ട് ഐ എന്‍ എല്ലിന് ദോഷമല്ലാതെ ഗുണമൊന്നുമുണ്ടായിട്ടില്ല. ഈ പാര്‍ട്ടിയുടെ ചോരയും നീരും ഊറ്റിയെടുത്ത് എല്‍ ഡി എഫ് കൊഴുത്തുവെങ്കിലും ഐ എന്‍ എല്‍ ചവച്ചുതുപ്പിയ ചണ്ടിയുടെ അവസ്ഥയിലാണ്. സേട്ടുസാഹിബിനെ പോലെ ആദര്‍ശധീരതയും ഇഛാശക്തിയുമുള്ള നേതാക്കള്‍ ഐ എന്‍ എല്ലില്‍ ഇല്ലാത്തതും അപചയത്തിന് മറ്റൊരു കാരണമാണ്. സേട്ടുസാഹിബ് ഉണ്ടായിരുന്നപ്പോള്‍ ഐ എന്‍ എല്‍ മുസ്ലിംലീഗിന് വെല്ലുവിളിയുയര്‍ത്തുന്ന വിധം ശക്തമായിരുന്നു. അദ്ദേഹം കാസര്‍കോട്ട് പ്രസംഗിക്കാനെത്തുമ്പോള്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആ പ്രസംഗം കേള്‍ക്കാന്‍ ഒഴുകിയെത്തുമായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലമല്ലാതിരുന്നിട്ടും സേട്ടുസാഹിബിന്റെ പ്രസംഗം ഒരു തരംഗം തന്നെയായിരുന്നു. എന്ത് തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് നേതാവിനെ നേരിട്ട് കാണാനും പ്രസംഗം ശ്രവിക്കാനും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടിയ കാലം ഇപ്പോഴും മറക്കാനാകില്ല.
ഈ ജില്ലകളില്‍ പാര്‍ട്ടിക്ക് ശക്തമായ വേരോട്ടം തന്നെയുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോള്‍ ഇങ്ങനെയൊരു പൊതുയോഗം പാര്‍ട്ടിക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത വിധം അന്യമാണ്.മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എല്‍ ഡി എഫാണെന്ന വിശ്വാസത്തിലാണ് ഐ എന്‍ എല്‍ ഇത്രയും കാലം സഹകരിച്ചത്. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ ഐ എന്‍ എല്‍ മുന്‍പന്തിയിലുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടില്‍പോലും ഐ എന്‍ എല്‍ മികച്ച സംഭാവന നല്‍കാറുണ്ട്. ന്യൂനപക്ഷരാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും വര്‍ഗീയപരമായ യാതൊരു നിലപാടും ഐ എന്‍ എല്‍ സ്വീകരിക്കാറില്ല. എന്നിട്ടും ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കാതെ എല്‍ ഡി എഫ് അകറ്റിനിര്‍ത്തുന്നു. മുന്നണി പ്രവേശനം സംബന്ധി ച്ച് എ ല്‍ ഡി എഫിനെതിരെ ഇ ന്ത്യന്‍ നാഷണല്‍ ലീഗില്‍ പുതിയ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാണ്. യു ഡി എഫ്ഘടക കക്ഷിയായിരുന്ന വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിനെ മുന്നണി വിടും മുന്‍പേ സ്വാഗതം ചെയ്ത എല്‍ ഡി എഫ് ഐ എന്‍ എല്ലിനെ ഇപ്പോഴും അകറ്റിനിര്‍ത്തുന്നു. എല്‍ ഡി എഫിനെതിരെയുള്ള വികാരം പല രൂപത്തിലും ഐ എന്‍ എല്ലില്‍ പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ഐ എന്‍ എല്ലിന്റെ പോഷകസം ഘടന ഐ എം സി സി യുടെ ജി സി സി പ്രസിഡന്റ് കാസര്‍കോട്ടുകാരനായ സ ത്താര്‍ കുന്നില്‍ രാജിക്കത്ത് നല്‍കിയത് ഒരു തുടക്കം മാത്രമാണ്.
യു.ഡി.എഫില്‍ എം.പി സ്ഥാനം ലഭിച്ച വീരേന്ദ്രകുമാറും മന്ത്രിസ്ഥാനം ലഭിച്ച ജനതാദളും ഭരണം നഷ്ടപ്പെട്ടപ്പോഴാണ് നിലനില്‍പ്പിനായി എല്‍ ഡി എഫിലേക്ക് ചേക്കേറുന്നത്. വീരന് രാജ്യസഭാ സീറ്റ് ഉറപ്പിക്കുകയും ഇതിനുപിന്നിലെ ലക്ഷ്യമാണ്. ബി.ജെ.പി സഖ്യകക്ഷിയായി വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായ പി.സി തോമസ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നു. യാതൊരു ആദര്‍ശവുമില്ലാതെ അധികാരം മാത്രം ലക്ഷ്യമിട്ടാണ് ഈ കക്ഷികളുടെ പ്രവര്‍ത്തനം. 1994 മുതല്‍ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനിന്ന ഐ.എന്‍.എല്ലിനെ മാത്രം ഇടതുമുന്നണി അകറ്റിനിര്‍ത്തുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കുശേഷം മുസ്ലീം ലീഗില്‍ കലാപക്കൊടി ഉയര്‍ത്തിയാണ് ഇബ്രാഹിം സുലൈമാന്‍സേട്ട് ലീഗ് വിട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചത്. സേട്ടിന്റെ പാര്‍ട്ടിക്ക് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരും ഭരണഘടനയും വരെ സി.പി.എം താത്വികാചാര്യന്‍ ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കണം. ബാബറി മസ്ജിദ് തകര്‍ച്ചക്കുശേഷം ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം.പി സമദാനിയെ തോല്‍പിച്ചും ഒറ്റപ്പാലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവരാമനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചും ഇടതുപക്ഷം മുന്നേറിയപ്പോള്‍ ഇതിനെല്ലാം പിന്‍ൃബലമായത് ഐ.എന്‍.എല്ലാണെന്ന കാര്യം ഇടതുമുൂന്നണി മറന്നുപോയിരിക്കുന്നു. സി.പി.എമ്മിന് അപ്രാപ്യമായിരുന്ന മലപ്പുറത്തെ മിക്ക പഞ്ചായത്തകളുടെയും ഭരണം സി.പി.എം പിടിച്ചെടുത്തത് ഐ.എന്‍.എല്ലിന്റെ സഹായത്തോടെയാണ്.
കേരളത്തിനു പുറമെ തമിഴ്നാട്ടില്‍ അഞ്ചും കര്‍ണാടകയിലെ ഗുര്‍ബഗയില്‍ ഒന്നും എം എല്‍ എ മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടി കൂടിയാണ് ഐ എന്‍ എല്‍. കോഴിക്കോട് സൗത്തില്‍ പി.എം.എ സലാം ഐ.എന്‍.എല്‍ എം.എല്‍യായിട്ടും പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയുണ്ടായില്ല. ഇതോടെ സലാമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐ.എന്‍.എല്‍ വിട്ട് ലീഗില്‍ ചേരുകയാണുണ്ടായത്. എന്നിട്ടും ഐ.എന്‍.എല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുകയാണ്. മലപ്പുറത്തും കാസര്‍കോട്ടുമാണ് ഐ എന്‍ എല്ലിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത്.ഐ.എന്‍.എല്ലിനെ ഘടകക്ഷിയാക്കുമെന്ന് ഇടതുമുന്നണിയും സിപിഎം നേതൃത്വവും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി.അബ്ദുല്‍ വഹാബിന് ലഭിച്ച സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ച പരിഗണന എന്നുപറയാവുന്ന കാര്യം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയപ്പോഴാണ് 24 വര്‍ഷം ഒപ്പം നിന്നിട്ടും ഐ.എന്‍.എല്ലി്‌നെ അവഗണിക്കുന്നത്. ഇത് നിസാരമായി കാണാനാവില്ല.
വിവിധ ഘടകങ്ങള്‍ തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വ െത്ത അറിയി ച്ചതിന്റെ അടിസ്ഥാന ത്തില്‍ ഈ വിഷയം് ചര്‍ ച്ച ചെയ്യുന്നതിന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടന്‍ ചേരുമെന്നാണ് വിവരം. സാമൂഹിക മാധ്യമങ്ങളില്‍ എ ല്‍ ഡി എഫിനെതിരെ ശക്തമായ ക്യാമ്പയിന്‍ തന്നെ നടക്കുന്നുണ്ട്. ഘടകകക്ഷിയെപേലെ പരിഗണിക്കുമെന്ന ഉറ പ്പ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എ ല്‍ ഡി എഫ്നേതൃത്വം ഐ എന്‍ എല്ലിന് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. വിജയ സാധ്യതയില്ലാ ത്ത സീറ്റുകള്‍ നല്‍കി ഐ എന്‍ എല്ലിനെ കബളിപ്പിക്കുകയായിരുന്നു. ലയിട ത്തും പാര്‍ട്ടിയെ ക്ഷയി പ്പിക്കാന്‍ സി പി എം നീക്കം നടത്തുന്നുവെന്ന ആരോപണമാണ് ശക്തമായിട്ടുള്ളത്. ഐ എന്‍ എല്ലിനെ ഉപയോഗി ച്ച് ന്യൂനപക്ഷങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുകയാണ് സി പി് എമ്മിന്റെ ലക്ഷ്യം. വീരന്‍ദളിനെ സി പി എമ്മും സി പി ഐയും സ്വാഗതം ചെയ്തതിന് പിറകെ ഐ എന്‍ എല്‍ നേതാക്കള്‍ എ ല്‍ ഡി എഫ് നേതൃത്വവുമായി ബന്ധ െപ്പട്ടിരുന്നുവെന്നാണ് അറിയുന്നത്. ദള്‍ പഴയ ഘടക കക്ഷിയാണെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറുകയാണ് എല്‍ ഡി എഫ്.
വി എസ് മുഖ്യ മന്ത്രിയായ സമയ ത്ത് ഒരു ചെയര്‍മാന്‍ സ്ഥാനവും പത്തോളം ഡയറക്ടര്‍ സ്ഥാനങ്ങളും ഐ എന്‍ എല്ലിന് ലഭിച്ചിരുന്നുവെന്ന കാര്യം മറക്കാനാവില്ല. ഇപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്‍ പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കെ ടി ഡി സി ഡയറക്ടര്‍ സ്ഥാനവും മാത്രമാണുള്ളത്. ലോക കേരളസഭയില്‍ കെ എം സിസിക്ക് എട്ട് പ്രതിനിധികളെ നല്‍കിയ േപ്പാള്‍ ഒരു പ്രതിനിധിയെ പോലും ഐ എന്‍ എല്ലിന് ലഭിച്ചിട്ടില്ലെന്ന വസ്തുതയും ഓര്‍ക്കണം. .കാസര്‍കോട് , വടകര , കണ്ണൂര്‍, കോഴിക്കോട് ലോകസഭമണ്ഡലങ്ങളില്‍ ഐ എന്‍ എല്ലിന് സ്വാധീനമുണ്ട്. കാസര്‍കോടിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ ഐ എന്‍ എല്ലിന് വളരാന്‍ ഒട്ടേറെ അനുകൂല സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താനുള്ള സംഘടനാശേഷിയും ജനകീയസ്വാധീനവും ഉള്ള നേതാക്കള്‍ ജില്ലയില്‍ അധികമില്ല. തിരഞ്ഞെടുപ്പുവരുമ്പോള്‍ ഐ എന്‍ എല്ലിന്റെ അധ്വാനവും പ്രവര്‍ത്തനശേഷിയും മുഴുവന്‍ എല്‍ ഡി എഫിന് വേണ്ടി ചിലവഴിക്കേണ്ടിവരുന്നു. ഇത് കൊണ്ട് പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. എന്നാല്‍ എല്‍ ഡി എഫ്് അതിന്റെ ഗുണം ആവോളം നുകരുകയും ചെയ്യുന്നു,. കഴിഞ്ഞ ലോക്സഭാ-നിയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന് തെളിവാണ്. കാസര്‍കോട് ലോക്സഭാമണ്ഡലത്തില്‍ പി കരുണാകരന്‍ എം പി വിജയിച്ചതിന് ഐ എന്‍ എല്ലിന്റെ വോട്ടും നിര്‍ണായകഘടകമാണ്. ഈ അബദ്ധം ഇനി ആവര്‍ത്തിക്കണമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളോട് ഉന്നയിക്കുന്ന ചോദ്യം.
Keywords: Kerala, Article, Politics, INL, INL's condition is Bad, Article, Indian National League, Leaders, Aslam Kasaragod.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment