ആടുകളെയും കോഴികളെയും കൂട്ടത്തോടെ നായ്ക്കള്‍ കടിച്ചുകൊന്നു; കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ഭയപ്പെട്ട് നാട്ടുകാര്‍
കാസര്‍കോട്: (www.kasargodvartha.com 29.01.2018) ആടുകളെയും കോഴികളെയും കൂട്ടത്തോടെ നായ്ക്കള്‍ കടിച്ചുകൊന്നു. കുട്ടികളെ സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും അയക്കാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. തളങ്കര കെ കെ പുറത്ത് കഴിഞ്ഞ ദിവസം അഞ്ച് വലിയ ആടുകളെയും ഒരു കുഞ്ഞാടിനെയും നായ്ക്കള്‍ കൂട്ടമായെത്തി കടിച്ചുകൊന്നു. കെ കെ പുറത്തെ ക്ഷീര കര്‍ഷക അവാര്‍ഡ് നേടിയ ബീഫാത്വിമിയുടെ വീട്ടിലെ ആറ് ആടുകളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്.
തൊട്ടടുത്തുള്ള അയല്‍വാസി മൊയ്തീന്റെ ഭാര്യ സാറയുടെ വീട്ടിലെ കോഴിക്കൂട് പൊളിച്ച് 13 കോഴികളെ കടിച്ചുകൊന്നു. ബാങ്കോട് ഭാഗത്ത് നിന്നുമാണ് നായ്ക്കള്‍ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ കുറ്റിക്കാട്ടില്‍ തമ്പടിച്ചിരിക്കുന്ന നായ്ക്കള്‍ രാത്രിയിലും പുലര്‍കാലങ്ങളിലും കൂട്ടമായെത്തുന്നത് കുട്ടികളെയും പ്രായമായവരെയും ഒരേ പോലെ ഭയപ്പാടിലാക്കുന്നു.
നായ്ക്കളെ പിടികൂടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭ അധികൃതരോ ബന്ധപ്പെട്ടവരോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, school, Natives, Dog, Goats and Chicken killed by Dogs
< !- START disable copy paste -->Keywords: Kasaragod, Kerala, news, school, Natives, Dog, Goats and Chicken killed by Dogs
Powered by Info News For You

Comments
Post a Comment