കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പതാകകള്‍ അഴിച്ചെടുത്ത സിപിഎം ബ്രാഞ്ച് നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി

നീലേശ്വരം: (www.kasargodvartha.com 26.01.2018) കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പതാകകള്‍ അഴിച്ചെടുത്ത സിപിഎം ബ്രാഞ്ച് നേതാവ് ക്യാമറയില്‍ കുടുങ്ങി. കയനിയിലെ ഗംഗാധരനാണ് ക്യാമറയില്‍ കുടുങ്ങിയത്. ബുധനാഴ്ച ഉച്ചയോടെയാണ് കരിന്തളം ടൗണില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടിമരത്തിലെ പതാകകള്‍ ഗംഗാധരന്‍ അഴിച്ചുമാറ്റിയത്.

വാഹന പണിമുടക്കിനെ തുടര്‍ന്ന് ആളുകള്‍ കുറവും കടകള്‍ പലതും അടഞ്ഞും കിടന്നതിനാല്‍ ആരും കാണില്ലെന്ന് കരുതിയായിരുന്നു നേതാവ് കൊടികള്‍ അഴിച്ചുമാറ്റിയതെങ്കിലും അല്‍പം അകലെയുണ്ടായിരുന്ന യുവാവിന്റെ മൊബൈല്‍ ക്യാമറ കൊടികള്‍ അഴിച്ചുമാറ്റിയതിന്റെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരുന്നു. കഴിഞ്ഞ കുറേ കാലമായി കരിന്തളത്തും പരിസരത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയും കൊടിമരങ്ങളും നശിപ്പിക്കുന്നത് രാഷ്ട്രീയ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായിരുന്നു.

Kasaragod, Kerala, News, Nileshwaram, Flag, Police, Complaint, Flags removed; CPM branch leader trapped in cctv.

ഇതിന്റെ പേരില്‍ പരസ്പരം പഴി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനിടയിലാണ് നേതാവ് തന്നെ രാഷ്ട്രീയ എതിരാളികളുടെ പതാകകള്‍ നശിപ്പിക്കുന്നത് കൈയ്യോടെ പിടികൂടിയത്. സംഭവം സംബന്ധിച്ച് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എസ് കെ ചന്ദ്രനും കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കി. ബിജെപി നേതാക്കള്‍ക്കെതിരെ പരസ്യമായി കൊലവിളി നടത്തിക്കൊണ്ടും ഭീഷണി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പതാക നശിപ്പിച്ചതെന്ന് മണ്ഡലം സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Nileshwaram, Flag, Police, Complaint, Flags removed; CPM branch leader trapped in cctv.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?