ചെറുകിട ധാതുഖനനം: കലക്ടര്‍മാരുടെ എന്‍ ഒ സി ഒഴിവാക്കുന്നു, അപൂര്‍വ്വ രോഗം ചികിത്സിക്കാന്‍ ധനസഹായം; മന്ത്രിസഭാ യോഗതീരുമാനങ്ങള്‍

തിരുവനന്തപുരം: (www.kvartha.com 25.01.2018) ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ നിരാക്ഷേപ പത്രം (എന്‍ ഒ സി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ചെറുകിട ധാതുക്കളായ സാധാരണ കളിമണ്ണിന്റെയും മണലിന്റെയും ഖനനത്തിന് ജില്ലാതല വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം കലക്ടര്‍ നിരാക്ഷേപ പത്രം നല്‍കേണ്ടതുണ്ട്.

Kerala, Thiruvananthapuram, News, District Collector, Cabinet, Politics, Cabinet meeting decisions


എന്നാല്‍ കേന്ദ്ര വനംപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2006ലെ വിജ്ഞാപന പ്രകാരം എല്ലാതരം ചെറുകിട ധാതുക്കളുടെയും ഖനനത്തിന് പാരിസ്ഥിതികാനുമതി ഇപ്പോള്‍ നിര്‍ബന്ധമാണ്. അഞ്ച് ഹെക്ടറില്‍ കൂടുതല്‍ വിസ്തീര്‍ണമുളള സ്ഥലത്ത് ഖനനം നടത്തുന്നതിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയസമിതിയും അഞ്ച് ഹെക്ടറില്‍ കുറവ് വിസ്തീര്‍ണമുളള സ്ഥലത്തെ ഖനനത്തിന് ജില്ലാതലത്തില്‍ കലക്ടറുടെ അധ്യക്ഷതയിലുളള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയുമാണ്.

പാരിസ്ഥിതികാനുമതി നിര്‍ബന്ധമായതിനാല്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത കുറയ്ക്കുന്നതിനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. കളിമണ്ണിന്റെ ക്ഷാമം മൂലം ഇഷ്ടിക, ഓട്, നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ട്. അതു പരിഹരിക്കുന്നതിനുളള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അപൂര്‍വ്വ രോഗം ചികിത്സിക്കാന്‍ ധനസഹായം

ഹെമോലിറ്റിക് യൂറമിക് സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ച തിരുവനന്തപുരം തൈക്കാട് കാഞ്ചീപുരം വീട്ടില്‍ അയനാ രാജന്റെ ചികിത്സയ്ക്ക് നാലര ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക നല്‍കും.

Keywords: Kerala, Thiruvananthapuram, News, District Collector, Cabinet, Politics, Cabinet meeting decisions



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?