നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു, ചിത്രങ്ങളും വീഡിയോയും കാണാം

കൊച്ചി: (www.kvartha.com 28.01.2018) ഫെബ്രുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തുന്ന നിവിന്‍ പോളി - തൃഷ ചിത്രം ഹേയ് ജൂഡിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാഷാണ് ഓഡിയോ ലോഞ്ച് ചെയ്തത്. നിവിന്‍ പോളി, തൃഷ, നീന കുറുപ്പ്, വിജയ് മേനോന്‍, സംവിധായകരായ ശ്യാമപ്രസാദ്, സിബി മലയില്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍, ഗാനരചയിതാക്കളായ ഹരിനാരായണന്‍ ബി കെ, വിനായക് ശശികുമാര്‍, ഗായകരായ സയനോര ഫിലിപ്പ്, കാവ്യ അജിത്, മാധവ് നായര്‍, നിര്‍മാതാവ് അനില്‍ അമ്പലക്കര തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.


ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247 'മീനുകള്‍ വന്നുപോയി' എന്ന് തുടങ്ങുന്ന ഗാനവും റിലീസ് ചെയ്തു. ഡോ. മധു വാസുദേവന്‍ രചിച്ച വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റണിയും സയനോര ഫിലിപ്പുമാണ്.
ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച 'ഹേയ് ജൂഡ്' തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കുമായി സംഗീതം നല്‍കിയ നാല് സംഗീത സംവിധായകര്‍ ഹേയ് ജൂഡില്‍ ഒരുമിക്കുന്നു.



ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് 'ഹേയ് ജൂഡ്' നിര്‍മിച്ചിരിക്കുന്നത്.







Keywords: Kerala, Entertainment, News, Kochi, Nivin Pauly, film, Song, Audio Launch Of Nivin Pauly - Trisha starrer 'Hey Jude' Held In Kochi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?