ട്രാന്‍ഫര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു; സിഫ്‌നിയോസിന് പിന്നാലെ കിസിറ്റോയും ബെര്‍ബറ്റോവും പുറത്തേക്കെന്ന് സൂചന; ബ്ലാസ്റ്റേര്‍സിന്റെ പുതിയ താരങ്ങള്‍ ഇവരോ?

കൊച്ചി: (www.kvartha.com 24.01.2018) മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേര്‍സില്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. സിഫ്‌നിയോസിന് പിന്നാലെ പരിക്കേറ്റ കിസിറ്റോ കെസിറോണിനെയും ദിമിതാര്‍ ബെര്‍ബറ്റോവിനെയും ഒഴിവാക്കാന്‍ ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ക്ക് പകരം രണ്ടു താരങ്ങള്‍ കൊച്ചിയിലെത്തിയതായും ഏതാനും മണിക്കൂറുകള്‍ക്കകം ടീമില്‍ സൈനിംഗ് ചെയ്യുമെന്നും സൂചനകളുണ്ട്. വിന്റര്‍ ട്രാന്‍ഫര്‍ വിന്‍ഡോ ജനുവരി 31ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ താരങ്ങള്‍ ഉടന്‍ ടീമിലെത്തും.

Kerala, Kochi, Sports, Football, ISL, Kerala Blasters, News, Football Player, Mark Sifneos, Berbatov, Kizito Keziron, Jossu, Victor Pulga, Nilmar, Antonio German, Transfer Rumors, Transfer Rumors In Kerala Blasters

ഇതിനിടെ പുതിയ താരങ്ങള്‍ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ബ്രസീലിയന്‍ സൂപ്പര്‍ താരം നില്‍മര്‍ ക്ലബ്ബുമായി ചര്‍ച്ചയിലാണെന്നാണ് സൂചന. ബ്രസീല്‍ ദേശീയ ടീമിനുവേണ്ടി 24 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള താരം വിയ്യാറയലിലെ പ്രകടനം കൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബ്ലാസ്റ്റേര്‍സ് മുന്‍ താരങ്ങളായ ഹോസുവിന്റെയും വിക്ടര്‍ പുള്‍ഗയുടെയും അന്റോണിയോ ജര്‍മ്മന്റെയും പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.

സെമിയിലിടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നിരിക്കെ ജീവന്മരണ പോരാട്ടത്തിന് കൊപ്പുകൂട്ടുന്ന ബ്ലാസ്റ്റേര്‍സിന്റെ പുതിയ താരങ്ങള്‍ ആരൊക്കെയാണ് എന്നതിനെയും അവരുടെ വരും മത്സരങ്ങളിലെ പ്രകടനങ്ങളെയും ആശ്രയിച്ചിരിക്കും സീസണില്‍ ബ്ലാസ്റ്റേര്‍സിന്റെ ഭാവി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Sports, Football, ISL, Kerala Blasters, News, Football Player, Mark Sifneos, Berbatov, Kizito Keziron, Jossu, Victor Pulga, Nilmar, Antonio German, Transfer Rumors, Transfer Rumors In Kerala Blasters



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?