റോഡരികിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു

പെര്‍ള: (www.kasargodvartha.com 30.01.2018) റോഡരികിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു. വാണി നഗര്‍ കുട്ടാജെയിലെ കൊറഗപ്പ മണിയാണി (55)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊറഗപ്പ അപകടത്തില്‍പെട്ടത്. വാണി നഗറിലുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാല്‍വഴുതി റോഡരികിലെ കുഴിയില്‍ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൊറഗപ്പയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചതായിരുന്നു. ചികിത്സയില്‍കഴിഞ്ഞു വരുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മരണം സംഭവിച്ചത്. ഭാര്യ: രാജേശ്വരി. മക്കള്‍: അവിനാഷ്, വിന്യാസ്. സഹോദരങ്ങള്‍: ഗോപാല, സുബ്ബ, അച്ചുത, കുഞ്ഞിരാമ, അമ്മാറു, തെയ്യമ്മ, കാവേരി, സീതമ്മ. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Obituary, Perla, Hospital, Admit, Driver, Lorry Driver dies after falling to pit.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?