അവരെന്റെ അന്തസ്സിനെയും സ്വകാര്യതയേയും ആക്രമിക്കുന്നു: ഷാനി പ്രഭാകരന്‍ ഡിജിപിയോട്
തിരുവനന്തപുരം: (www.kvartha.com 26.01.2018) പ്രമുഖ മാധ്യമപ്രവര്‍ത്തകയും മനോര ന്യൂസിലെ വാര്‍ത്താ അവതാരകയുമായ ഷാനി പ്രഭാകരനെയും തൃപ്പൂണിത്തുറ എംഎല്‍എയും സിപിഎം നേതാവുമായ എം സ്വാരാജിനെയും ചേര്‍ത്ത് അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഷാനി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
ഇരുവരും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ചേര്‍ത്താണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപവാദ പ്രചാരണം. ഇവയുടെ ലിങ്കുകള്‍ ഉള്‍പ്പെടെ പരാതിക്കൊപ്പം ഷാനി നല്‍കിയിട്ടുണ്ട്. ഷാനി തന്നെയാണ് ഫേസ് ബുക്കില്‍ പരാതിയുടെ പൂര്‍ണരൂപം പോസ്റ്റ് ചെയ്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഇട്ട പോസ്റ്റിന് വെള്ളിയാഴ്ച രാവിലെ 11 മണിവരെ ഏഴായിരത്തിലധികം ലൈക്കുകളും ആയിരത്തോളം ഷെയറുകളും വന്നു കഴിഞ്ഞു. ഷാനിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ നിന്നുതന്നെ വന്‍തോതിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്.
മനോര ന്യൂസില്‍ കൗണ്ടര്‍ പോയന്റ് എന്ന വാര്‍ത്താ സംവാദ പരിപാടിയും, പറയാതെ വയ്യ എന്നിവ അവതരിപ്പിക്കുന്ന ഷാനിയുടെ വിട്ടുവീഴ്ചയില്ലാത്ത മതേതര, ജനാധിപത്യ നിലപാടുകള്‍ മൂലം അവര്‍ക്കെതിരെ മുമ്പും ഭീഷണികളും കുപ്രചരണവും ഉണ്ടായിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഡി.ജി.പിക്ക് നല്‍കിയ പരാതി
സര്‍,
ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ് ബുക്കിലും വാട് സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.
ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുത നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി

Keywords: Media person Shani Prabhakaran's complaint to DGP against haste campaign, Thiruvananthapuram, News, Gossip, Facebook, post, Complaint, Social Network, Threatened, Kerala.
Powered by Info News For You

Comments
Post a Comment