ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കോടതിയെ നേരിട്ടോ, സത്യാവാങ്മൂലമോ അറിയിക്കണം, കോടതിയുടെ പരിഗണനയിലുള്ള കേസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമാകും
കൊച്ചി: (www.kasargodvartha.com 30.01.2018) ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പാറ്റൂര്‍ ഭൂമിക്കേസുമായി ബന്ധപ്പെട്ട് ഡി ജി പി നടത്തിയ വിമര്‍ശനങ്ങളാണ് ഇത്തവണ കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. കേസിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അത് കോടതിയെ നേരിട്ടോ, സത്യാവാങ്മൂലമോ അറിയിക്കണം. അല്ലാതെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.
പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. നേരത്തേ, കേസില്‍ അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഇവിടുത്തെ ഭൂപതിവ് രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുമെന്ന് കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.
പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, High-Court, Jacob Thomas, Patoor case, Facebook, High court criticized Jacob thomas
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment