സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ എം ഐ സി പ്രസിഡണ്ട് സ്ഥാനത്തു നിന്നും ത്വാഖ അഹ് മദ് മൗലവി രാജിവെച്ചു; ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് ഖാസി

കാസര്‍കോട്: (www.kasargodvartha.com 30.01.2018) സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടു സ്ഥാനത്തു നിന്നും ത്വാഖ അഹ് മദ് മൗലവി രാജിവെച്ചു. രാജിക്കു പിന്നില്‍ നേതാക്കളുമായുള്ള അസ്വാരസ്യമെന്നാണ് വിവരം. ഇക്കഴിഞ്ഞ 28 നു തന്നെ രാജിക്കത്ത് നല്‍കിയതായി ത്വാഖ അഹ് മദ് മൗലവി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒത്തുപോകാന്‍ കഴിയാത്തതു കൊണ്ടാണ് രാജി വെച്ചതെന്നും ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടല്ല രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനം നല്ല നിലയില്‍ തന്നെ മുന്നോട്ട് പോകണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും ആരെയും തിരുത്താന്‍ സാധിക്കില്ലെന്ന മറുപടിയാണ് ത്വാഖ അഹ് മദ് മൗലവി രാജിയുടെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. എം ഐ സിയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച എം ഐസിയില്‍ ബന്ധപ്പെട്ടവരുടെ യോഗം നടന്നുവരികയാണ്. ത്വാഖ അഹ് മദ് മൗലവിയുടെ രാജിക്കാര്യവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിനു ശേഷമാണ് ത്വാഖ അഹ് മദ് മൗലവിയെ എം ഐ സി പ്രസിഡണ്ടായി നിയമിച്ചത്.




Keywords: Kasaragod, Kerala, news, MIC, Twaka Ahmed Musliyar resigned from MIC President
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?