കോടതി ഉത്തരവിനെ തുടര്‍ന്ന് ഭാര്യയേയും മക്കളേയും ഭര്‍തൃഗൃഹത്തില്‍നിന്ന് ഇറക്കിവിട്ട സംഭവം; വനിതാ കമ്മിഷന്‍ ഇടപെട്ടു, യുവതിയും മക്കളും കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു
നെട്ടയം: (www.kvartha.com 26.01.2018) നെട്ടയത്ത് കോടതി ഉത്തരവിനെ തുടര്‍ന്ന് ഭാര്യയേയും മക്കളേയും ഭര്‍തൃഗൃഹത്തില്‍നിന്ന് ഇറക്കിവിടുകയും തുടര്‍ന്ന് അവര്‍ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്ത സംഭവത്തില്‍ വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ്. കമ്മിഷനംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയിലാണ് രമ്യമായ പരിഹാരം.
സമരം നടത്തിയ സെലിന്‍കുമാരിയും മക്കളും അവര്‍ കണ്ടെത്തുന്ന വാടക വീട്ടിലേക്ക് മാറും. അയ്യായിരം രൂപ മാസവാടകയായി ഭര്‍ത്താവ് നല്‍കും. മക്കള്‍ക്ക് കുടുംബ കോടതി വഴി നല്‍കുന്ന ചെലവ് തുകയായ മൂവായിരം രൂപ മകന്റെ പേരിലുള്ള അക്കൗണ്ട് വഴി നല്‍കും. ഭാര്യക്കുള്ള ചെലവിന്റെ കാര്യത്തില്‍ കുടുംബകോടതിയുടെ തീര്‍പ്പ് അനുസരിക്കും. ഫെബ്രുവരിയില്‍ കുടുംബകോടതിയുടെ തീര്‍പ്പ് പ്രതീക്ഷിക്കുന്നു.
ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് സെലിന്‍കുമാരിയെയും മക്കളെയും അവരുടെ പിതാവിനൊപ്പം അയച്ചു. ഭര്‍ത്താവ് ജേക്കബ് സെക്രട്ടറിയേറ്റില്‍ ജീവനക്കാരനാണ്. സെലിന്‍കുമാരിയും മക്കളും വീടിനു മുന്നില്‍ സമരം ആരംഭിച്ചപ്പോള്‍ തന്നെ വനിതാ കമ്മിഷനംഗം ഷാഹിദാ കമാല്‍ അവരെ സന്ദര്‍ശിക്കുകയും പ്രശ്‌നപരിഹാരത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യുവതിക്കും മക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിന് പോലീസിന് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nettayam issue; Women Commission solved, Court, News, Local-News, Secretariat, Strike, Trending, Protection, Children, Kerala.

Powered by Info News For You

Comments
Post a Comment