നേതാവിനെ പൊതിഞ്ഞു പിടിച്ച് പി എം മനോജ്; മനോരമയ്ക്ക് രൂക്ഷ പരിഹാസം

കോട്ടയം: (www.kvartha.com 24.01.2018) നേതാവിന്റെയും മകന്റെയും പേരെടുത്തു പറയാതെ മനോരമ പൊട്ടിച്ച ബോംബിന്റെ ചീളുകള്‍ തെറിച്ചു കൊണ്ടേയിരിക്കുന്നു. സി പി എം നേതാവിന്റെ മകനെതിരേ ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് കേസ് എന്ന വാര്‍ത്തയിലെ നേതാവ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ച പിന്നാലെ കോടിയേരിക്കുവേണ്ടി ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ ദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റ്.

കോടിയേരിയുടെയോ മറ്റാരുടെയെങ്കിലുമോ പേര് പറയാത്ത പോസ്റ്റില്‍ മനോരമയെ രൂക്ഷമായി കടന്നാക്രമിച്ചിരിക്കുകയാണ് പതിവുപോലെ മനോജ്. ചാനല്‍ ചര്‍ച്ചകളില്‍ സി പി എമ്മിന്റെ വിട്ടുവീഴ്ചയില്ലാത്ത മുഖവുമാണ് പി എം മനോജ്.



പോസ്റ്റിന്റെ പൂര്‍ണരൂപം:

സിപിഐഎമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബൈയില്‍ കേസ് നിലവിലില്ല. ഒരു മകനും ദുബൈയില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ നില്‍ക്കുന്നുമില്ല. 'നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബൈ വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

''ഒരു വര്‍ഷത്തിലേറെയായി ദുബൈയില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും''.

ഇങ്ങനെയൊക്കെ മനോരമ എഴുതിയിട്ടുണ്ട്. പലതും പരസ്പര വിരുദ്ധം. അറിയുന്നു, ഉണ്ട്, ഉണ്ടത്രേ ശൈലി വീണ്ടും ജനിക്കുന്നു. പാര്‍ട്ടി സി സി യോഗത്തില്‍ എന്താണ് അജണ്ട എന്ന് കാരാട്ടിനോട് യെച്ചൂരി ചോദിച്ചു എന്ന് എഴുതിയതും ഇതേ പത്രമാണ്. സമ്മേളന കാലമാണ്. ആരെങ്കിലും പരാതി എഴുതി നല്‍കി എന്ന് വാര്‍ത്ത നല്‍കിയാല്‍ അതിനു മൂല്യമുണ്ട് എന്ന് മനോരമയുടെ കച്ചവട ബുദ്ധിക്കു നന്നായറിയാം. ആര്‍ക്കെങ്കിലും എതിരെ കേസ് ഉണ്ടെങ്കില്‍ അത് നടക്കട്ടെ. ഇല്ലാത്ത കേസ് നിങ്ങള്‍ സൃഷ്ടിക്കരുത്.

പണ്ട്, ഇ കെ നായനാര്‍ പരസ്യ വോട്ട് ചെയ്തു എന്ന് വാര്‍ത്ത നല്‍കുകയും ആ വാര്‍ത്ത ഉള്‍പ്പെടെ നായനാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയും ചെയ്ത പത്രമാണ് മനോരമ. ഇത്തരം വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും ഇന്നലയെയും തുടങ്ങിയതല്ല എന്നത് കൊണ്ട് പുതുമ തോന്നുന്നില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Deshabhimani, CPM, Manorama, Kodiyeri Balakrishnan, Dubai, Bomb, Son, Deshabhimani Editor for defending CPM Secratary's son.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?