ആദിയില്‍ പ്രണവിനൊപ്പം മോഹന്‍ലാലും സുചിത്രയും? ആകാംക്ഷയോടെ ആരാധകര്‍
(www.kvartha.com 25.01.2018) പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദി എന്ന സിനിമ വെള്ളിയാഴ്ച തിയേറ്ററില്‍ എത്തുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്. ഒരു റെസ്‌റ്റോറന്റിലെ സീനിലാണ് മോഹന്‍ലാലും കുടുംബവും ആദിയില്‍ എത്തുന്നതെന്നാണ് സൂചന.
ചിത്രത്തില്‍ ഒരു പാര്‍ക്കൗര്‍ അഭ്യാസിയുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആദി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആവേശത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ലാലും സുചിത്രയും കൂടി സിനിമയില്‍ എത്തുന്നു എന്ന വാര്‍ത്ത കൂടി അറിഞ്ഞതോടെ ത്രില്ല് വര്‍ധിച്ചിരിക്കയാണ്. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ മലയാള സിനിമയിലെ തന്നെ എക്കാലത്തേയും ഹിറ്റായിരുന്നു. ആ വിജയം പ്രണവ് മോഹന്‍ലാലിലൂടെ ആദിയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജിത്തുവും സംഘവും.
ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രണവിന് ആശംസകളുമായി മലയാള സിനിമാലോകം ഒന്നടങ്കം രംഗത്ത് വന്നിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി, യുവനടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, എന്നിവരും നടി മഞ്ജു വാര്യരും പ്രണവിന് ആശംസകള്‍ നേര്‍ന്നിരുന്നു. പ്രണവ് പിറന്നത് തന്നെ സൂപ്പര്‍ സ്റ്റാറാകാന്‍ വേണ്ടിയാണെന്നായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Keywords: Mohanlal and his wife also participated in Pranav Mohanlal's Aadi, Theater, Released, Family, Mohanlal, Son, Trending, Cinema, Entertainment, Kerala.
Powered by Info News For You

Comments
Post a Comment