ഐ എസ് എല്‍ 'ഗോള്‍ ഓഫ് ദി വീക്ക്' ; പട്ടികയില്‍ ബ്ലാസ്റ്റേര്‍സിനു വേണ്ടി നേഗി നേടിയ മിന്നും ഗോളും
കൊച്ചി: (www.kvartha.com 29.01.2018) ഐ എസ് എല്ലിലെ പോയ വാരത്തിലെ മികച്ച ഗോള്‍ തിരഞ്ഞെടുക്കുവാനുള്ള പട്ടികയില്‍ ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേര്‍സ് താരം ദീപേന്ദ്ര സിംഗ് നേഗി നേടിയ ഗോളും ഇടംപിടിച്ചു. മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്നിരുന്ന ബ്ലാസ്റ്റേര്‍സിനെര ണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ നേഗി മിന്നും ഗോളിലൂടെയാണ് ബ്ലാസ്റ്റേര്‍സിനെ ഡല്‍ഹിക്കൊപ്പമെത്തിച്ചത്. ജാക്കിച്ചന്ദ് സിംഗിന്റെ കോര്‍ണറില്‍ നിന്നാണ് നേഗിയുടെ ഗോള്‍ പിറന്നത്. ഈ ഗോളാണ് ഐ എസ് എല്‍ ഗോള്‍ ഓഫ് ദി വീക്കിനായി തിരഞ്ഞെടുത്തത്.
തുടര്‍ന്ന് മത്സരത്തില്‍ ബ്ലാസ്റ്റേര്‍സിന്റെ വിജയഗോളിനു പിന്നിലും നേഗിയായിരുന്നു. ഡല്‍ഹി പ്രതിരോധ നിരയെ ഡ്രിബിള്‍ ചെയ്ത് കയറിയ നേഗിയെ പെനാള്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാള്‍ട്ടി ഹ്യൂം ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരവും നേഗിക്കായിരുന്നു.
എഫ്.സി ഗോവയുടെ ഫെറാന്‍ കോറോമിനാസ്, ബെംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രി, പൂനെ സിറ്റിയുടെ എമിലാനോ അല്‍ഫാറോ, ബെംഗളൂരു എഫ്.സിയുടെ തന്നെ ജുവാനന്‍ എന്നിവരാണ് നേഗിയെ കൂടാതെ പട്ടികയില്‍ ഇടം പിടിച്ച കളിക്കാര്‍.
വോട്ട് ചെയ്യാനുള്ള ലിങ്ക്: http://ift.tt/2Elpq53

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Ernakulam, Kerala, News, Kerala Blasters, Sports, Football, ISL, Voters, Award, Negi. ISL Goal Of The Week; Deependra Singh Negi On The List
Keywords: Kochi, Ernakulam, Kerala, News, Kerala Blasters, Sports, Football, ISL, Voters, Award, Negi. ISL Goal Of The Week; Deependra Singh Negi On The List
Powered by Info News For You

Comments
Post a Comment