ബസ് ജീവനക്കാരന്‍ വിദ്യാര്‍ത്ഥിയെ കരണത്തടിച്ച് ബസില്‍ നിന്നും തള്ളി താഴെയിടുന്നതിന്റെ വീഡിയോ വൈറലായി; പ്രതിഷേധം അണപൊട്ടുന്നു

കാസര്‍കോട്: (www.kasargodvartha.com 23.01.2018) കാസര്‍കോട് ചട്ടഞ്ചാലില്‍ ബസ് ജീവനക്കാരന്‍ വിദ്യാര്‍ത്ഥിയെ കരണത്തടിച്ച് ബസില്‍ നിന്നും തള്ളി താഴെയിടുന്നതിന്റെ വീഡിയോ വൈറലായി. കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ ചട്ടഞ്ചാല്‍-ഉദുമ വഴി സര്‍വീസ് നടത്തുന്ന ദേവീപ്രസാദ് ബസിന്റെ ക്ലീനറാണ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച് ബസില്‍ നിന്നും തള്ളിത്താഴെയിട്ട് ഡബിള്‍ ബെല്ലടിച്ച് പോയത്. ഇതിനു പിന്നാലെയാണ് ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ അലര്‍ജിയാണെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്.

ഇതിനു പിന്നാലെ ബസിന്റെ ക്ലീനര്‍ പനയാല്‍ തോക്കാനം മൊട്ടയിലെ സന്ദീപിനെ (22) ഒരു സംഘം മര്‍ദിച്ചു. ഈ സംഭവത്തില്‍ സന്ദീപിന്റെ പരാതിയില്‍ ചട്ടഞ്ചാലിലെ മുനീറിനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ എസ് ടി നല്‍കുന്നതിനാലാണ് ഈ മെക്കിട്ടുകേറലെന്നാണ് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നത്. ബസ് വിടുമ്പോള്‍ മാത്രമാണ് കുട്ടികളെ കയറാന്‍ അനുവദിക്കുന്നത്. ഇതിനിടിയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. പലയിടങ്ങളിലും കുട്ടികളെ കയറ്റാതെ ബസ് നിര്‍ത്താതെ പോകുന്നതും നിത്യസംഭവമാണ്.

വിദ്യാര്‍ത്ഥികളോട് അനുഭാവപൂര്‍വ്വം പെരുമാറുന്ന മറ്റ് സ്വകാര്യ ബസുകള്‍ക്ക് പേരുദോഷമുണ്ടാക്കുന്നതാണ് ചില സ്വകാര്യ ബസുകളുടെ നടപടിയെന്ന് സ്വകാര്യ ബസുടമകള്‍ തന്നെ കുറ്റപ്പെടുത്തുന്നു. കെ എസ് ആര്‍ ടി സി വിദ്യാര്‍ത്ഥികള്‍ക്ക് പാസ് നല്‍കുന്നത് കാര്യക്ഷമമല്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കയറ്റേണ്ട ബാധ്യത സ്വകാര്യ ബസുകളാണ് ഏറ്റെടുക്കുന്നത്. സ്‌കൂളുകള്‍ക്കു തന്നെ ബസ് സൗകര്യം ഏര്‍പെടുത്തി യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

WATCH VIDEO





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bus, Protest, Video, Top-Headlines, Student Assaulted by Bus cleaner in Chattanchal
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?