'എന്നെ ഞാനാക്കിയത് ഈ മഞ്ഞക്കടലിരമ്പം, അവരെ വഞ്ചിക്കാനാവില്ലെനിക്ക്'; ആരോപണങ്ങള്‍ നിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍

കൊച്ചി: (www.kvartha.com 26.01.2018) 'എന്നെ ഞാനാക്കിയത് ഈ മഞ്ഞക്കടലിരമ്പമാണെന്നും അവരെ വഞ്ചിക്കാന്‍ എനിക്ക് ഒരിക്കലുമാവില്ലെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യത്തെ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വികാരനിര്‍ഭരനായാണ് ജിങ്കാന്റെ മറുപടി. ആരോപണങ്ങള്‍ താരം നിഷേധിച്ചു. ആരോപണങ്ങള്‍ തന്നെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ജിങ്കാന്‍ ആളുകള്‍ക്ക് തന്നിലുള്ള സംശയമകറ്റാനാണ് ഈ മറുപടിയെന്നും വ്യക്തമാക്കി. മാതാപിതാക്കളും ഈ വാര്‍ത്തയറിഞ്ഞ് സങ്കടപ്പെടുന്നതും തന്നെ വേദനിപ്പിക്കുന്നുവെന്നും ജിങ്കാന്‍ വെളിപ്പെടുത്തി.

Kerala, Kochi, News, Sports, Football, ISL, Kerala Blasters, India, National, Sandesh Jingan on Rene Mulenstene's allegation against him

വാര്‍ത്തകാട്ടിത്തന്നത് ഡ്രെസ്സിംഗ് റൂമിലേക്ക് കടന്നുവന്ന വിനീതാണ്. അപ്പോള്‍ അത് തന്നെ ബാധിച്ചുവെങ്കിലും കളിയെ ഇക്കാര്യം ബാധിക്കാന്‍ താന്‍ അനുവദിക്കില്ല. ഗോവയ്‌ക്കെതിരായ മത്സരശേഷം അമ്മയെ വിളിച്ചപ്പോള്‍ അവരും ഇക്കാര്യം അറിഞ്ഞുവെന്ന് മനസിലായി. അമ്മ വേദനിച്ചത് തന്നേയും തളര്‍ത്തിയെന്നും ജിങ്കാന്‍ പറഞ്ഞു.

'ഈ വാര്‍ത്ത എന്നേയും കുടുംബത്തേയും മാത്രമല്ല, എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും ബാധിച്ചു. ഈ മഞ്ഞക്കടലാണ് എന്നെ ഞാനാക്കിയത്. അവരെ വഞ്ചിക്കുന്ന ഒന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല', താരം വൈകാരികമായി വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. റെനെ ഈ ആരോപണം തന്റെ മുന്നില്‍ വച്ച് പറഞ്ഞിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നുവെന്നും അദ്ദേഹത്തോട് വിദ്വേഷമില്ല എന്നും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Sports, Football, ISL, Kerala Blasters, India, National, Sandesh Jingan on Rene Mulenstene's allegation against him 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?