പോലീസ് ജീപ്പും യൂണിഫോമും തട്ടിയെടുത്ത് ഗുണ്ടാസംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി

ഭോപ്പാല്‍: (www.kvartha.com 29.01.2018) പോലീസ് ജീപ്പ് തട്ടിയെടുത്ത് ഗുണ്ടാസംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ പന്നാ ജില്ലയില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ആസൂത്രിത നീക്കത്തോടെയാണ് ഗുണ്ടാസംഘം പോലീസ് ജീപ്പ് തട്ടിയെടുത്തത്.

പോലീസിന്റെ അടിയന്തര സംവിധാനമായ 'ഡയല്‍ 100'ല്‍ വിളിച്ച അക്രമി സംഘം ബമുര എന്ന സ്ഥലത്ത് ഒരാള്‍ അകാരണമായി പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് അറിയിച്ചു. ഇതന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ വഴിയില്‍ തടഞ്ഞ ശേഷം തോക്ക് ചൂണ്ടി യൂണിഫോമും വാഹനവുമടക്കം തട്ടിയെടുക്കുകയായിരുന്നു.

News, Bhoppal, National, Police, Kidnap, Investigates,Police jeep and uniform were kidnapped by gangsters for kidnapping women

പിന്നീട് പോലീസ് വേഷത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഗുണ്ടകള്‍, വീട്ടുകാരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുമായി കടന്നു കളയുകയായിരുന്നു. അതേസമയം, യുവതിക്ക് ഒരു യുവാവുമായി പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ യുവാവിന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അക്രമികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bhoppal, National, Police, Kidnap, Investigates,Police jeep and uniform were kidnapped by gangsters for kidnapping women
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?