മണ്ണെണ്ണയാണെന്ന് കരുതി അടുപ്പിലേക്ക് പെട്രോള്‍ ഒഴിച്ചതിനെ തുടര്‍ന്ന് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഭര്‍തൃമതി മരിച്ചു


മുളിയാര്‍:(www.kasargodvartha.com 23.01.2018) മണ്ണെണ്ണയാണെന്ന് കരുതി അടുപ്പിലേക്ക് പെട്രോള്‍ ഒഴിച്ചതിനെ തുടര്‍ന്ന് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഭര്‍തൃമതി മരിച്ചു. മുളിയാര്‍ കോട്ടൂര്‍ തറവിലെ സന്തോഷിന്റെ ഭാര്യ ചിത്രാവതി (26)യാണ് മരിച്ചത്. ഡിസംബര്‍ 26 ന് വൈകിട്ടാണ് ചിത്രാവതിക്ക് പൊള്ളലേറ്റത്. കാനത്തൂര്‍ പാടിയിലെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു ചിത്രാവതി.

വെള്ളം ചൂടാക്കാനായി അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ മണ്ണെണ്ണയെന്ന് കരുതി അടുപ്പിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീ ദേഹത്തേക്ക് പടരുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത ചിത്രാവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

കോട്ടൂര്‍ ശിവപുരത്തെ മാധവന്‍-സുശീല ദമ്പതികളുടെ മകളാണ്. ആറു മാസം മുമ്പാണ് ചിത്രാവതിയുടെ വിവാഹം നടന്നത്. സഹോദരങ്ങള്‍: ശാന്തി, സരസ്വതി, രോഹിണി, നേത്രാവതി, ദിവാകരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muliyar, Kasaragod, Kerala, News, Petrol, Fire, Kerosene, Wife, Death, House, Worker, House wife dies after burn injury.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?