കേഡലിന് ന്യൂമോണിയ ബാധിച്ചു നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

തിരുവനന്തപുരം: (www.kvartha.com 27.01.2018) നന്തന്‍കോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൂട്ടക്കൊലചെയ്ത കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജ ( 30 ) അതീവ ഗുരുതരാവസ്ഥയില്‍. ഭക്ഷണം ശ്വാസകോശത്തില്‍ കയറി അതീവ ഗുരുതരാവസ്ഥയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വിചാരണത്തടവുകാരനായി കഴിയുന്ന കേഡലിനെ പൂജപ്പുര ജയിലിലെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കേഡലിനെ കണ്ടെത്തിയ വിവരം സഹ തടവുകാരനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്.

Kedal Jinson Raja suffering with pneumonia, condition is very critical, Thiruvananthapuram, News, Parents, Food, Jail, hospital, Treatment, Crime, Criminal Case, Murder case, Kerala

തുടര്‍ന്ന് ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജയിലില്‍ വന്നശേഷം ഏതാനും തവണ കേഡലിന് അപസ്മാര രോഗമുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കിയിരുന്നതായി ജയിലധികൃതര്‍ പറഞ്ഞു. രാത്രിയില്‍ കഴിച്ച ഭക്ഷണം ദഹിക്കാതെ അപസ്മാര ലക്ഷണങ്ങള്‍ക്കിടെയുണ്ടായ ഛര്‍ദ്ദിയില്‍ ശ്വാസനാളത്തിനുള്ളില്‍ കടന്നതാണ് പ്രശ്‌നമായത്.

അതിനിടെ കേഡലിന് ന്യൂമോണിയയും ബാധിച്ചിരിക്കയാണ്. ശ്വാസകോശത്തിലും ശ്വാസനാളിയിലും കുടുങ്ങിയ ആഹാരസാധനങ്ങളും ദഹനരസവും നീക്കം ചെയ്‌തെങ്കിലും ശ്വാസകോശം പ്രവര്‍ത്തനക്ഷമമമാകാത്തതിനാല്‍ കേഡല്‍ കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

ശ്വാസകോശത്തിനുള്ളില്‍ ആഹാരാവശിഷ്ടങ്ങള്‍ കടന്നതിനെ തുടര്‍ന്നാണ് ന്യൂമോണിയ മൂര്‍ച്ഛിച്ചത്. മരുന്നുകളോട് കേഡലിന്റെ ശരീരം കാര്യമായി പ്രതികരിച്ച് തുടങ്ങിയിട്ടില്ല. മെഡിക്കല്‍ ഐ.സി.യുവിലെ വെന്റിലേറ്ററില്‍ കഴിയുന്ന കേഡലിന് മികച്ച ചികിത്സയാണ് നല്‍കിവരുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രക്തസമ്മര്‍ദം താഴുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേഡല്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും ബന്ധുക്കളാരും ഇതുവരെ സന്ദര്‍ശിക്കാനെത്തിയിട്ടില്ല. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള രണ്ട് പോലീസുകാര്‍ മാത്രമാണ് കേഡലിനുവേണ്ടി ആശുപത്രിയിലുള്ളത്.

2017 ഏപ്രിലിലാണ് കേഡല്‍ മാതാപിതാക്കളായ നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് 117ല്‍ റിട്ട. പ്രൊഫസര്‍ രാജതങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), സഹോദരി കരോലിന്‍ (25), ബന്ധു ലളിത (70) എന്നിവരെ കൊന്ന് മുറിയിലിട്ട് കത്തിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു.

പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കേഡലിനെ തമിഴ് നാട്ടില്‍ വെച്ച് പിറ്റേദിവസമാണ് പിടികൂടിയത്. തന്നെ കുടുംബം അകറ്റിനിര്‍ത്തുന്നതിലെ അമര്‍ഷമാണ് കൊലയ്ക്ക് പിന്നിലെന്ന് കേഡല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഏതാനും വര്‍ഷം ലണ്ടനിലായിരുന്ന കേഡല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

ജയിലില്‍ എത്തിച്ചതോടെ കേഡലിന് മനംമാറ്റം ഉണ്ടായതായാണ് വിവരം. ജയില്‍ നിയമങ്ങളെല്ലാം ഒരുമടിയുമില്ലാതെയാണ് പാലിക്കുന്നത്. ആദ്യകാലങ്ങളില്‍ കുടുംബക്കാരാരും ഇയാളെ ജയിലില്‍ എത്തി സന്ദര്‍ക്കാറില്ലെങ്കിലും അടുത്തിടെയായി ചില ബന്ധുക്കള്‍ ജയിലിലെത്തി കേഡലിനെ കാണാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kedal Jinson Raja suffering with pneumonia, condition is very critical, Thiruvananthapuram, News, Parents, Food, Jail, hospital, Treatment, Crime, Criminal Case, Murder case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?